കൊച്ചി |360 രൂപ ഉയർന്ന് വില 57,120 രൂപയായി. 45 രൂപ വർധിച്ച് സ്വർണ്ണം ഗ്രാം വിലയും സർവകാല റെക്കോർഡായ 7,140 രൂപയിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 35 രൂപ ഉയർന്ന് എക്കാലത്തെയും ഉയരമായ 5,900 രൂപയായി. വെള്ളി വില ഗ്രാമിന് 98 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. ഈ മാസം 4 മുതൽ 6 വരെയും പിന്നീട് 12 മുതൽ 14 വരെയും രേഖപ്പെടുത്തിയ ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയും എന്ന റെക്കോർഡാണ് ഇന്ന് സ്വർണവില തൂത്തെറിഞ്ഞത്. 

രാജ്യാന്തര വില വീണ്ടും കുതിപ്പ് തുടങ്ങിയതിന്റെ സ്വാധീനത്തിലാണ് കേരളത്തിലും വില ഇന്ന് പുതിയ ഉയരത്തിലേക്ക് ഇരച്ചുകയറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here