ഇന്ന് മാനസികാരോഗ്യ ദിനം | തൊഴിലിടങ്ങളിലെ സമ്മർദ്ദം രാജ്യത്ത് 33% ജീവനക്കാരെ മാനസിക വിഭ്രാന്തിയിലേക്കു തള്ളിവിടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 

സംസ്ഥാനം

കാലാവസ്ഥ | സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. മത്സ്യ തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം.

ദേശവിരുദ്ധത്തിൽ’ പുതിയ പോർമുഖം | തനിക്കെന്തോ ഒളിക്കാനുണ്ടെന്നു ഗവർണർ കത്തിൽ പരാമർശിച്ചതിൽ കടുത്ത പ്രതിഷേധമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്നാണ് ഗവർണറുടെ ചോദ്യം. 

റേഷൻ കാർഡ് മസ്റ്ററിംഗ് | മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ നീട്ടി.

ഷീറ്റിട്ടാൽ ബിൽറ്റ് അപ്പ് ഏരിയയിൽ കൂട്ടില്ല | മുന്നു നിലവരെ ഉള്ളതും 10 മീറ്റർവരെ ഉയരമുള്ളതുമായ വീടുകൾക്ക് മുകളിൽ 1.8 മീറ്റർവരെ ഉയരത്തിൽ ഷീറ്റോ ചരിഞ്ഞ മേൽക്കൂരയോ ഇട്ടാൽ അത് പെർമിറ്റ് ഫീസ് കണക്കാക്കുന്നതിന് ഒഴികെ, ബിൽഡ് അപ്പ് ഏരിയയിൽ കണക്ക് കൂട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ വ്യക്തമാക്കി.

ടി പി മാധവൻ അന്തരിച്ചു | ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ടി.പി. മാധവൻ അന്തരിച്ചു. അറുന്നൂറോളം സിനിമകളിലും മുന്നൂറോളം ടി വി സീരിയലിലും വേഷമിട്ടിട്ടുണ്ട്. അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയാണ്.

കാറിലെ കുട്ടി സീറ്റ് | കാറുകളിൽ കുട്ടികൾക്ക് പ്രത്യേകം സീറ്റ് നിർബന്ധമാക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

25 കോടി ഭാഗ്യം | ഭാഗ്യക്കുറി  വകുപ്പിന്റെ ബംബർ നറുക്കെടുപ്പിൽ TG 434222 ടിക്കറ്റിന് ഒന്നാം സ്ഥാനം. വയനാട് പനമരത്തെ ഏജൻ്റ്  ജിനീഷാണ് ടിക്കറ്റ് വിറ്റത്. വിജയി കാണാമറയത്താണ്.

ശ്രികാര്യം മേൽപ്പാലം | വഴി മുട്ടി നിന്ന ശ്രീകാര്യം മേൽപ്പാലം നിർമ്മാണം അടുത്ത മാസം ആരംഭിക്കും. ഒന്നര വർഷത്തിൽ പൂർത്തിയാക്കും.

ട്രിവാൻഡ്രം ടെന്നീസ് ക്ലബ് | വൻതുക പാട്ട കുടിശ്ശികയുള്ള ട്രിവാൻഡ്രം ടെന്നീസ് ക്ലബിൻ്റെ ഭൂമി നിയമാനുസൃതം ഏറ്റെടുക്കാൻ സർക്കാരിന് സ്വാതന്ത്യമുണ്ടെന്ന് ഹൈക്കോടതി.

എത്രയെണ്ണം നീക്കി? | തലസ്ഥാന നഗരിയിൽ നിറയുന്ന ബോർഡുകളിലും കമാനങ്ങളിലും എത്ര എണ്ണം നീക്കി എത്ര രൂപ പിഴ ഈടാക്കി എന്ന് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കോർപ്പറേഷന് ഹൈക്കോടതി നിർദ്ദേശം. പിഴ ഈടാക്കിയില്ലെങ്കിൽ കോടതി അലക്ഷ്യ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

ദേശീയം

വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു | വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്തവരിലെ പ്രധാനി, ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്ന രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയില ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച്ച രാത്രി 11.45 ഓടെയായിരുന്നു അന്ത്യം. തുടർച്ചയായി 21 വർഷം ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.

യുപിഐ ലൈറ്റ് പരിധി ഉയർത്തി | പിൻ നമ്പർ നൽകാതെ അതിവേഗ പണമിടപാടിനുള്ള യു പി ഐ ലൈറ്റ് സംവിധാനം വഴി അയയ്ക്കാവുന്ന പരിധി 500 രൂപയിൽ നിന്ന് 1000 രൂപയാക്കി. യു പി ഐ ലൈറ്റ് വോലറ്റൽ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 ൽ നിന്ന് 5000 രൂപയാക്കാനും റിസർവ് ബാങ്ക് തീരുമാനിച്ചു.

സൈനിക കരുത്ത് കൂട്ടുന്നു | രണ്ട് ആണവ അന്തർവാഹിനികൾ തദ്ദേശീയമായി നിർമ്മിക്കുന്നതിനും യു.എസിൻ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനും സുരക്ഷാ കാബിനറ്റ് അനുമതി നൽകി.

കായിക ലോകം

ട്വൻ്റി 20 | ബംഗ്ലാദേശിനെതിരെ രണ്ടാം ട്വൻ്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 86 റൺസ് വിജയം. ഇന്ത്യ പരമ്പര ഉറപ്പിച്ചു. വനിതാ ലോകകപ്പിൽ ശ്രീലങ്കയ്ക്കതിരെ ഇന്ത്യയ്ക്ക് 82 റൺസ് വിജയം.

വനിതകൾക്ക് വെങ്കലം | ഏഷ്യൻ ടേമ്പിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്ക് വെങ്കലം.

ശാസ്ത്രലോകം

രസതന്ത്ര നൊബേൽ |  യുഎസ് ശാസ്ത്രജ്ഞരായ ഡേവിഡ് ബേക്കർ (62) ജോൺ ജംപർ (39) ബ്രിട്ടീഷുകാരായ ഡെമിസ് ഹസാമ്പിസ് (48) എന്നിവർക്ക് രസതന്ത്ര നൊബേൽ പുരസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here