തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഇവരുടെ കുടുംബവും ചടങ്ങിനെത്തിയിരുന്നു.

പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ഡിഎ) പഠനശേഷം 1999 ജൂണിലാണും സേനയില്‍ ചേര്‍ന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്. 2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്. ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നരവര്‍ഷം റഷ്യയില്‍ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരു വിലെഹ്യൂമന്‍ സ്‌പേസ് സെന്ററിലും പരിശീലനം തുടര്‍ന്നുവരുകയാണ്.

2035ല്‍ ഇന്ത്യയുടെ സ്‌പേയ്‌സ് സ്റ്റേഷന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭാരതത്തിന്റെ സ്വന്തം റോക്കറ്റില്‍ ഭാരതീയര്‍ ചന്ദ്രന്റെ മണ്ണിലിറങ്ങും. ഇനിയും നമ്മള്‍ ചന്ദ്രനിലേക്ക് പോകും. ചന്ദ്രനില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഎസ്എസ്സിയിലെ മൂന്നു പദ്ധതികളും ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാവിലെ പതിനൊന്നോടെയാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയത്.

PM Modi Reveals 4 Gaganyaan Astronauts

LEAVE A REPLY

Please enter your comment!
Please enter your name here