സംസ്ഥാനം

കാലാവസ്ഥ | ചില സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴ മുന്നറിയിപ്പ്. ഇടുക്കി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസാർകോട് യെല്ലോ അലർട്ട്.

റിപ്പോർട്ട് സമർപ്പിച്ചു, നടപടിയുണ്ടോ? | ആർ. എസ്. എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് എഡിജിപി എം. ആർ അതിത് കുമാർ നൽകിയ വിശദീകരണം ഡിജിപി എസ് ദർവേഷ് സാഹിബ് തള്ളി. പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച മാമി തിരോധാനം, റിദാൻ കൊലപാതകം എന്നിവയുടെ അന്വേഷണം തൃപ്തികരമല്ല. തൃശൂർ പൂരത്തിൻ്റെ നടത്തിപ്പിലും എഡിജിപിക്ക് വിമർശനം ഉണ്ട്. റിപ്പോർട്ടിൻ്റെ ഉള്ളടക്കം ആഭ്യന്തര സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും.

മുഖ്യമന്ത്രി ഇന്നലെ വിളിച്ചു ചേർത്ത ശബരിമല ഉന്നതതല യോഗത്തിൽ പോലീസ് കോഡിനേറ്റർ കൂടിയായ എഡിജിപി അജിത് കുമാറിനെ  പങ്കെടുപ്പിച്ചില്ല.

കെ. സുരേന്ദ്രൻ കുറ്റവിമുക്തൻ | മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ഒന്നാം പ്രതി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികളെയും കുറ്റവിമുക്തരാക്കി.

പുതിയ പാർട്ടി ഡി എം കെ | മുഞ്ചേരിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പി.വി. അൻവർ എം.എൽ.എ  ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (സെക്കുലർ) പാർട്ടി പ്രഖ്യാപിക്കും. തമിഴ്നാട് ഭരണ മുന്നണിയുടെ സഖ്യകക്ഷിയായി മുന്നോട്ടു പോകാനാണ് ആലോചന. എം.എൽ.എ സ്ഥാനം ഉപേക്ഷിച്ച് പാർട്ടിയുടെ നേതൃത്വം ഔദ്യോഗികമായി ഏറ്റെടുക്കുമോ എന്നാണ് അറിയേണ്ടത്.

ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം | ശബരിമലയിൽ ദർശനത്തിന് ഇത്തവണ ഓൺലൈൻ ബുക്കിംഗ് മാത്രം അനുവദിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. ദിവസം പരമാവധി 80,000 പേർ.

തർക്കത്തിൽ നടപടി | സംസ്ഥാന നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പ്  അടുത്തിരിക്കെ, കൗൺസിൽ പ്രസിഡൻ്റ്  സ്ഥാനത്തേക്ക് ആരോഗ്യ ഡയക്ടറെ നിയോഗിച്ച് ഉത്തരവ്. വകുപ്പും കൗൺസിലും തമ്മിൽ ഉടലെടുത്ത തർക്കങ്ങളുടെ ബാക്കിപത്രം കൂടിയാണ് നടപടി.

ബധിരനും മൂകനും വേണ്ട | ബധിരരും മൂകരും പോലുള്ള പ്രയോഗം തെറ്റാണെന്നും കേൾവിക്ക് ബുദ്ധിമുട്ടുള്ളവർ എന്നേ പറയാവുവെന്നും ഹൈക്കോടതി പരാമർശം.

ദേശീയം

നാമനിർദ്ദേശം ചെയ്യുമോ? | ജമ്മു കശ്മീർ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ലഫ്. ഗവർണറുടെ നീക്കം വിവാദത്തിൽ. .  എട്ടിന് വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് പുതിയ നീക്കം.

സോഫ്റ്റ്‌വെയർ പണിമുടക്കി | നെറ്റ് വർക്കിലും സോഫ്റ്റവെയറിലും ഉണ്ടായ തകരാറിന തുടർന്ന് ഇൻഡിഗോയുടെ വിമാന സർവിസുകൾ താളം തെറ്റി. ചെക്ക് ഇന്നിലടക്കം യാത്രക്കാർ വലഞ്ഞു.

വിദേശം

ആക്രമണം കൂടുതൽ മേഖലകളിലേക്ക് | ഇസ്രയേൽ ആക്രമണം ലബനൻ്റെ വടക്കൻ മേഖലയിലേക്കും വ്യാപിച്ചു.

കായികം

ഐഎസ്എൽ | ജംഷഡ്പൂർ എഫ്സി 2-0 ന് ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാൻ 3 -0 ന് മുഹമ്മദൻസിനെയും പരാജയപ്പെടുത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here