അധ്യാപക ഒഴിവുകള്‍

വട്ടിയൂര്‍ക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.ഈ വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍) ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഏഴിന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും.

ശാസ്തമംഗലം രാജാ കേശവദാസ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. രേഖകള്‍ സഹിതം എട്ടിന് രാവിലെ 11ന് നേരിട്ട് ഹാജരാകണം.

വെള്ളയമ്പലം ആര്‍സി സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റില്‍ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള അപ്പര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, അപ്പര്‍ പ്രൈമറി സ്‌കുള്‍ ഹിന്ദി ടീച്ചര്‍ തസ്തികളില്‍ ഒഴിവുണ്ട്. അവസാന തീയതി: 17. ഫോണ്‍ 0471 2724001

അങ്കണവാടി ഹെല്‍പ്പര്‍ | പാങ്ങോട് പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവിലേക്കുള്ള അഭിമുഖം 10,11,14 തീയതികളില്‍ പാലോട് അഡീഷണല്‍ കാര്യാലയത്തില്‍ നടക്കും. ഏഴിനകം അഭിമുഖകത്ത് ലഭിക്കാത്തവര്‍ എട്ടിനു മുമ്പായി കാര്യാലയത്തില്‍ ബന്ധപ്പെടണം.

സി.ഇ.ഒ | വെള്ളനാട് റൂറല്‍ ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനിയില്‍ സി.ഇ.ഒ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745325028

ഓഫീസ് ട്രെയിനി| വനിതാ പോളിടെക്‌നിക് കോളജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ സെല്ലില്‍ ഓഫീസ് ട്രെയിനിയുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഏഴിന് രാവിലെ 10 മണിക്ക് കോളജില്‍ വച്ച് അഭിമുഖം നടത്തും.

ഗസ്റ്റ് അധ്യാപകൻ | കരമന ഗേൾസ് എച്ച് എസ് എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ഗസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ഏഴിന് 10.30 ന് ഓഫീസിൽ

ഗസ്റ്റ് അധ്യാപകൻ | ആറ്റിങ്ങൽ ഗവ. ഐ. ടി ഐയിൽ എം. എം. ടി. എം ട്രേഡിൽ ഈഴവ സമുദായത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്ക് ഒഴിവ്. അഭിമുഖം ഒമ്പതിന് 11 ന്. 10.30 ന് മുമ്പ് രേഖകളുമായി ഹാജരാകണം.

താൽക്കാലിക അധ്യാപികൻ | ആയിരുപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എച്ച് എസ് ടി ഗണിതം അധ്യാപക ഒഴിവ്. അഭിമുഖം തിങ്കൾ രാവിലെ 11 ന്.

അധ്യാപക ഒഴിവ് |  കരമന ഗവ. ബോയ്സ് എച്ച്. എസ്.എസിൻ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്. എസ് വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക. കൂടിക്കാഴ്ച്ച ഏഴിന് 11 ന്.

അസം റൈഫിള്‍സി 38 ഒഴിവുകള്‍ | സ്‌പോര്‍ട്‌സ് ക്വാട്ട റൈഫിള്‍മാന്‍/റൈഫിള്‍വുമണ്‍ (ജനറല്‍ ഡ്യൂട്ടി) ഒഴിവിലേക്ക് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. സ്ത്രീ പുരുഷ വിഭാഗങ്ങളില്‍ 19 വീതം ഒഴിവുകളാണ് ഉളളത്. നവംബര്‍ 25 മുതല്‍ നാഗാലാന്‍ഡിലെ സുഖോവിയിലാണ് റാലി. ഓണ്‍ലൈനായി ഒക്‌ടോബര്‍ 27 വരെ അപേക്ഷിക്കാം.

എന്‍ടിആര്‍ഒയില്‍ 75 ഒഴിവുകള്‍ | നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ് ബി തസ്തികയിലേക്ക് ഈ മാസം 10 മുതല്‍ നവംബര്‍ 8വരെ അപേക്ഷിക്കാം. 75 ഒഴിവുകളുണ്ട്.

ഇന്ത്യ എക്‌സിം ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസ് വിഭാഗത്തില്‍ കരാര്‍ നിയമനത്തിന് 88 ഒഴിവുകള്‍ ഉണ്ട്. ഈ മാസം 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഡിഎല്‍ആര്‍എല്ലില്‍ അപ്രന്റിസ്/ ഡിആര്‍ഡിഒയ്ക്കു കീഴില്‍ ഹൈദരാബാദിലെ ഡിഫന്‍സ് ഇലക്‌ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ 48 അപ്രന്റിസ് ഒഴിവ്. ഒരു വര്‍ഷണാണ് പരിശീലനം. നവംബര്‍ ആറ്, ഏഴ് തീയതികളിലാണ് ഇന്റര്‍വ്യൂ.

കോസ്റ്റ് ഗാര്‍ഡില്‍ ഒഴിവ് | മുംബൈയിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വിവിധ തസ്തികകളിലായി 36 ഒഴിവുകള്‍ക്ക് ഉടന്‍ വിജ്ഞാപനം ഇറങ്ങും.

റെയില്‍വേയില്‍ ടെക്‌നീഷന്‍ | റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് മൂന്ന് തസ്തികയിലെ വര്‍ദ്ധിപ്പിച്ച ഒഴിവുകളിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ 22 കാറ്റഗറികളിലായി 9144 ഒഴിവുകളാണ് ഉള്ളത്. കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനപ്രകാരം ഒഴിവുകള്‍ 14,298 ആയി വര്‍ധിച്ചതോടെയാണ് പുതിയ അപേക്ഷകര്‍ക്കും അവസരം നല്‍കുന്നത്. 16 വരെ അപേക്ഷ സ്വീകരിക്കും.

നബാര്‍ഡില്‍ അറ്റന്‍ഡന്റ് | നബാര്‍ഡിലെ ഓഫീസ് 108 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകളിലേക്ക് പത്താം ക്ലാസുകാര്‍ക്ക് 21 വരെ അപേക്ഷിക്കാം. പ്രായം 18-30.

സർജിക്കൽ ഓങ്കോളജി|  തിരുവനന്തപുരം ആർ.സി.സിയിൽ കരാർ അടിസ്ഥാനത്തിൽ സർജിക്കൽ ഓങ്കോളജി അസിസ്റ്റൻ്റ പ്രെഫസർ തസ്തികയിലേക്ക് 21 ന് വൈകുന്നേരം മുന്നു വരെ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here