അവധി ഉത്തരവായി | നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി പ്രഖ്യാപിച്ചു.
ഇന്ന് ബാങ്ക് അവധി
മഴ | പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
തിരുത്തിച്ച് തിരിച്ചുവാങ്ങി | അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ ദി ഹിന്ദു പത്രത്തിന്റെ തെറ്റെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ കത്തിന് പുലിവാലായി. ഇന്റര്‍വ്യൂവുമായി തങ്ങളെ സമീപിച്ച പി.ആര് ഏജന്‍സി കൂട്ടിച്ചേര്പ്പിച്ചതാണ് വിവാദ ഭാഗങ്ങളെന്ന് പത്രത്തിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ മുഖം മിനിക്കാന്‍ പി.ആര് സംഘമുണ്ടോയെന്ന വിവാദം ചോദിച്ചു തിരിച്ചു വാങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
പ്രളയസഹായം | കേരളത്തിന് 145.0 കോടി രൂപയുടെ പ്രളയസഹായം അനുവദിച്ച് കേന്ദ്രം. സംസ്ഥാന ദുരന്ത പ്രതിാരണ നിധിയില്‍ (എസ്.ഡി.ആര്.എഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീ ദുരന്ത പ്രതികരണ നിധിയില്‍(എന്‍.ഡി.ആര്.എഫ്) നിന്നുള്ള മുന്‍കുര്‍ തുകയായും കേരളം ഉള്‍പ്പെടെ 14 പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് 5858.60 കോടി രൂപയാണ് അനുവദിച്ചത്.
കാലവഷത്തില് കുറവ്| ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ട കാലവര്‍ഷത്തില്‍ കേരളത്തിനു ലഭിച്ചത് 1,748 മില്ലീമീറ്റര്‍ മഴ. മുന്‍ കാലവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനം കുറവാണ്.
ലൈസന്‍സ് പ്രിന്‍ിംഗ് നിര്‍ത്തുന്നു | സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സും ആര്‍സിയും പ്രിന്റ് ചെയ്യുന്നത് നിര്‍ത്തുന്നു. പരിവാര്‍ വെബ്സൈറ്റില്‍ നിന്ന് രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഡിജിറ്റലാകുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ആദ്യം ലൈസന്‍സ് അച്ചടി നിര്‍ത്തും.
ലൈസന്‍സ് പുതുക്കാന്‍ | സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നല്കിയ വ്യാപാര, വ്യവസ, വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴ കൂടാതെ പുതുക്കാനുള്ള കാലാവധി ഒക്ടോബര്‍ 31വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ജൂണ്‍ 30 വരെയും പിന്നീട് സെപ്റ്റംബര്‍ 30വരെയും നീട്ടിയിരുന്നു.
അറസ്റ്റ് ചെയ്തു | അപകീത്തിപ്പെടുത്തിയെന്ന നടി ശ്വേതാ മേനോന്റെ പരാതിയില്‍ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
പി.ശശിക്കെതിരായ പരാതി പുറത്തുവിട്ടു| മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു നല്കിയ പരാതി പി.വി. അന്‍വര്‍ പുറത്തുവിട്ടു. സ്വര്‍ണ്ണക്കടത്തു സംഘത്തില്‍ പോലീസ് നടത്തുന്ന തിരിമറിക്കു കൂട്ടുനിന്ന് പങ്ക്പറ്റുന്നു, സാമ്പത്തിക ഇടപാടുകള്‍ക്ക് ഇടനിലക്കാരനാകുന്നു, ഓഫീസില്‍ പരാതിയുമായി വരുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ശ്യംഗാരം നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ശുക്രയാന്| ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ പഠനദൗത്യം, വീനസ് ഓര്‍ബിറ്റര്‍ മിഷന് 2028 മാര്‍ച്ചില്‍ വിക്ഷേപിക്കും. എം.വി.എം 3 റോക്കറ്റിലാണ് വിക്ഷേപണം. 112 ദിവസം യാത്രചെയ്ത് ജൂലൈ 19ന് ശുക്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.
റിവോള്‍വര്‍ പൊട്ടി, നടന് ആശുപത്രിയില്‍ | റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ബോളിവുഡ് നടനും ശിവസേന (ഷിന്‍ഡേ) നേതാവുമായ ഗോവിന്ദയുടെ കാലിനു പരിക്കേറ്റു. ജുഹുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇസ്രയേലിനെ ആക്രമിച്ച് ഇറാന് | മദ്ധ്യപൂര്‍വ്വ പ്രദേശത്ത് യുദ്ധഭീതി ഉയര്‍ത്തി ഇസ്രയേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം. ലബനനില്‍ കഴിഞ്ഞയാഴ്ച ഹിസ്ബുല്ല മേധാവിയെയും ഇറാന് സൈനിക കമാന്‍ഡറെയും വധിച്ചതിനു തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാന് സൈന്യം അറിയിച്ചു. ഇസ്രയേല്‍ കമോന്‍ഡോകളും പാരഷൂട്ട് യൂണിറ്റുകളും തെക്കന്‍ ലലബനനില് കടന്നതിനു പിന്നാലെ, അതിര്‍ത്തിയില്‍നിന്ന് ജനങ്ങളുടെ പാലായനം തുടങ്ങി.
വത്തിക്കാന്‍ സിനഡ് ഇന്നു മുതല്‍| വനിതാ പൗരോഹിത്യവും സ്വവര്‍ഗവിവാഹ ശുശ്രൂഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള കത്തോലിക്ക സഭ സിനഡ് ഇന്ന് തുടങ്ങും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു മാസം നീളുന്ന സമ്മേളനത്തില്‍ 110 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
7 വിക്കറ്റ് ജയം | ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. നാട്ടിലെ തുടര്‍ച്ചയായ 18-ാമത്തെ വിജയം. ഇന്ത്യ ആകെ ബാറ്റ് ചെയ്ത 52 ഓവറില്‍ നേടിയ 383 റണ്‍സ് റണ്‍റേറ്റില്‍ റെക്കോര്‍ഡാണ്. യശസ്വി ജയ്സ്വാള്‍ പ്ലെയര്‍ ഓഫ് ദ മാച്ചും അശ്വിന് പരമ്പരിയിലെ താരവുമാണ്.
നവരാത്രി വിഗ്രഹങ്ങള്‍ പുറപ്പെട്ടു | നവരാത്രി ഘോഷയാത്ര പദ്മനാഭപുരത്തുനിന്ന് അനന്തപുരിയിലേക്ക് പുറപ്പെട്ടു.
കറന്റില്ലാതിരുന്നതില് സസ്പെന്ഷന് | ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രിയില്‍ (എസ്.എ.ടി) മൂന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി സംഭവത്തില്‍ മെഡിക്കല്‍ കോളജിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിലെ അസി. എഞ്ചിനിയര്‍ കനകലത, ഗ്രേഡ് – 1 ഓവര്‍സിയര്‍ സി.വി. ബാലചന്ദ്രന് എന്നിവരെ സസ്പെന്റ് ചെയ്തു.