ന്യൂഡല്‍ഹി | എഴുപതു കഴിഞ്ഞവര്‍ക്ക് ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. രജിസ്‌ട്രേഷനായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും( ആയുഷ്മാന്‍ ആപ്പ്) വെബ് പോര്‍ട്ടലിലും ( beneficiary.nha.gov.in ) പ്രത്യേക മോഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി എല്‍.എസ്. ചാങ്‌സാന്‍ വ്യക്തമാക്കി.
വര്‍ഷം മുഴുവന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. അടുത്തമാസം പദ്ധതി പ്രാബല്യത്തില്‍ വരും. ആധാറാണ് രജിസ്‌ട്രേഷനുവേണ്ട ഏക രേഖ. ആധാറിലെ പ്രായത്തിന്റെ അടിസ്ഥാനത്തിലാകും വയസു നിശ്്ചയിക്കുക.
കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയാണ് സൗജന്യ ചികിത്സ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മറ്റു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളിലുള്ള ഗുണഭോക്താക്കള്‍ാ്ാ് ഇതട്ടിപ്പു ഒഴിവാക്കാന്‍ അവരുടെ നിലവിലെ പദ്ധതിയോ ആയുഷ്മാന്‍ പരിരക്ഷയോ തെരഞ്ഞെടുക്കാന്‍ ഒറ്റത്തവണ ഓപ്ഷന്‍ നല്‍കും. സ്വകാര്യ ആരോഗ്യ പരിരക്ഷ, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ ഭാഗമായവര്‍ക്ക് ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.
എംപാനൽ ചെയ്ത ആശുപത്രികൾ മുഖേനയും ഓൺലൈൻ സംവിധാനം ഉപയോഗിച്ചും മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ഇനി പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും. ആവശ്യമെങ്കിൽ ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ സഹായവും തേടാം. ഒഡീഷ, ഡൽഹി, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങൾ ഇതുവരെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി – ജൻ ആരോഗ്യ യോജന നടപ്പാക്കിയിട്ടില്ലെങ്കിലും കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാണ്.