സ്റ്റോക്ക് ഹോം | 2024 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വിക്ടർ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് നൊബേൽ പുരസ്കാരം ലഭിച്ചത്. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിലും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അത് വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള പഠനമാണ് ഇരുവർക്കും അംഗീകാരം നേടിക്കൊടുത്തത്.  സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ അസംബ്ലിയിലായിരുന്നു പ്രഖ്യാപനം നടന്നത്.


അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ് ഇരുവരും. മസാച്ചുസെറ്റ്സ് മെഡിക്കൽ സ്കൂളിൽ നാച്ചുറൽ സയൻസ് പ്രൊഫസറാണ് വിക്ടർ ആമ്പ്രോസ്. ഹാർവാർ‍ഡ് മെഡിക്കൽ സ്കൂളിൽ ജനറ്റിക്സ് പ്രൊഫസറാണ് ഗാരി റുവ്കുൻ. പുരസ്കാര ജേതാക്കളെ സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ നൊബേൽ അസംബ്ലിയാണ് തിരഞ്ഞെടുത്തത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് 1.1 മില്യൺ ഡോളർ (9.2 കോടി) സമ്മാനമായി ലഭിക്കും.

2024 nobel prize in medicine goes to us scientists victoriambros gary ruvkun for microrna discovery

LEAVE A REPLY

Please enter your comment!
Please enter your name here