എൻ്റർടൈൻമെൻ്റ് ഡെസ്‌ക് lപ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചും മീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ. പഴയ തലമുറക്കാർ കുറുവച്ചനെ സ്തുതിക്കുകയും, വാഴ്‌ത്തുകയും ചെയ്യുമ്പോൾ പുതുതലമുറക്കാർക്ക് കുറുവച്ചൻ റോൾ മോഡലാണ്. ഈ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ഒറ്റക്കൊമ്പൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വന്നു.

സുരേഷ് ഗോപിയാണ് കടുവാക്കുന്നേൽ കുറുവച്ചനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള ലുക്കിലാണ് കുറുവച്ചൻ്റെ ആദ്യ ലുക്ക് എത്തിയിരിക്കുന്നത്.

Though I fall…..will Rise again (വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. ) വിശുദ്ധ ബൈബിളിലെ മിഖായേലിൻ്റെ വാക്യം ടാഗ് ലൈനാക്കിയാണ് ഈസ്റ്റർ ആഘോഷത്തിനിടെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. വലിയ താരനിരയുമായി വലിയ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ നായിക അഭിനയയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ലാൽ ,കബീർ ദുഹാൻ സിംഗ്.ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ,ബിജു പപ്പൻ, മാർട്ടിൻമുരുകൻ, ജിബിൻ ഗോപി, സുശീൽ കുമാർ ,പൂജപ്പുര രാധാകൃഷ്ണൻ, മേലനാ രാജ് തുടങ്ങി 70 ൽ അധികം അഭിനേതാക്കൾ ഈ ചിത്രത്തത്തിൽ വേഷമിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here