ഹൈക്കോടതിയും കലിപ്പില്‍ ; പോലീസിന് രൂക്ഷവിമര്‍ശനം; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ വരുമോ?
കൊച്ചി | തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക്. പോലീസ് അന്വേഷണത്തിനെതിരേ ഹൈക്കോടതിയും വാളെടുത്തതോടെ സര്‍ക്കാരും സിപിഎമ്മും വെട്ടിലായി. തൃശ്ശൂരില്‍ സുരേഷ്‌ഗോപി എം.പിയുടെ വിജയത്തിന് വരെ കാരണമായ കേസാണ്...
സര്‍ക്കാര്‍ നയം മാറി; മാസാദ്യവും മദ്യം കിട്ടും; ഇനി കേരളത്തില്‍ ‘ഒഴുകുന്ന’ ബാറുകളും റെഡി
തിരുവനന്തപുരം | ഇനി എല്ലാ ഒന്നാം തീയതിയും മദ്യം കിട്ടാന്‍ അവസരമൊരുക്കി സര്‍ക്കാര്‍. പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ ത്രീ സ്റ്റാറിനു മുകളിലുള്ള എല്ലാ ബാറുകളിലും മദ്യം ലഭിക്കും. അന്തര്‍ദേശീയ...
ലഹരിയുപയോഗിക്കുന്നവര്‍ക്ക് ഒപ്പം അഭിനയിക്കില്ല; ഒരുപക്ഷേ, സിനിമ ഇനി കിട്ടില്ലെന്നും നടി
കൊച്ചി | ചുരുങ്ങിയ സിനിമകള്‍കൊണ്ട് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് വിന്‍സി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയുടെ പുതിയ പ്രസ്താവനയാണ് രസകരം. ഇനി മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കൊപ്പം...
എന്റെ ചോര വേഗത്തില്‍ കിട്ടുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി; മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും വിശദീകരണം
തിരുവനന്തപുരം | മകള്‍ വീണാ വിജയനെതിരേയുള്ള എസ്എഫ്‌ഐഒ അന്വേഷണത്തെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും കേസിന്റെ ലക്ഷ്യം താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
''മാധ്യമങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്. അത്...
കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം | കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക്സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതോടെ മഴമുന്നറിയിപ്പിലും മാറ്റങ്ങളുണ്ടായേക്കും. എങ്കിലും പ്രില്‍ 8 വരെ വടക്കു...
ഈ കൊച്ചു കേരളത്തില്‍ നടക്കുന്നതെന്താണ്..!!!നായയുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴയിച്ച് തൊഴില്‍ പീഡനം
കൊച്ചി | കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത തൊഴില്‍പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. കൊച്ചിയിലെ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സില്‍ നടന്ന ക്രൂരമായ തൊഴില്‍പീഡനമാണ് പുറത്തുവന്നത്. ടാര്‍ഗറ്റ് തികക്കാന്‍ സാധിക്കാത്തവരെ നായയുടെ ബെല്‍റ്റ് കഴുത്തില്‍...
പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്; പണിവരുന്നുണ്ട്..!!! കിട്ടിയത് പതിവ് നോട്ടീസ്; പക്ഷേ, പരിശോധന ഇത്തവണ കടുക്കും
തിരുവനന്തപുരം | പ്രതിഫലത്തുകയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് നടന്‍ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്. മാര്‍ച്ച് മാസത്തിനു മുമ്പ് ആദായനികുതി പരിധിയില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന നോട്ടീസാണിതെന്നാണ് വിവരം.പക്ഷേ, എമ്പുരാന്‍ വിവാദത്തോടെ പൃഥ്വിരാജിനെതിരേയുള്ള...
എം.എം. മണി ഐസിയുവില്‍ തുടരുന്നു; അരോഗ്യനില തൃപ്തികരം
തിരുവനന്തപുരം | ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി ഐസിയുവില്‍ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് എം.എം.മണി ഐസിയുവില്‍ തുടരുന്നത്. എംഎം മണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി...
മലപ്പുറം മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
മലപ്പുറം | മലപ്പുറം മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഐഎ നാലുപേരെ കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐയുടെ ബ്രാഞ്ച് പ്രസിഡന്റടക്കമാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ അഞ്ചുവീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.ഒരാള്‍...
ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം; ഗോകുലം ഗോപാലനെതിരേ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടങ്ങി
ചെന്നൈ | ഫെമ നിയമം ലംഘിച്ചെന്ന് ആരോപണത്തെത്തുടര്‍ന്ന് പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)റെയ്ഡ്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്...