തിരുവനന്തപുരം | കുന്നുകുഴിയിലേക്ക് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ മേയര്‍ ഹൗസിന്റെ നിര്‍മ്മാണം നിലവിലെ കൗണ്‍സിലര്‍ മേരി പുഷ്പത്തിന്റെ നേതൃത്വത്തില്‍ അടിമറിച്ചുവെന്ന് മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു. കമ്മ്യുണിറ്റി ഹാള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയവ പദ്ധതിയില്‍ ഉണ്ടായിരുന്നു. പദ്ധതി നടപ്പായിരുന്നുവെങ്കില്‍ പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് കല്ല്യാണം അടക്കമുള്ള ചടങ്ങുകള്‍ക്ക് കമ്മ്യുണിറ്റി ഹാള്‍ സൗജന്യമായി ലഭിക്കുമായിരുന്നു. അത്യാവശ്യ ചികിത്സാ ആവശ്യങ്ങള്‍ക്ക് ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പോകേണ്ടി വരുമായിരുന്നില്ല.
കൗണ്‍സിലറായിരിക്കെ തുടങ്ങിയ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പിന്നാലെയെത്തിയ കൗണ്‍സിലര്‍ തുടര്‍ന്നില്ല. പകരം അതിനു തടയിടാനാണ് ശ്രമിച്ചതെന്ന് ബിനു ആരോപിച്ചു. സ്മാര്‍ട്ട് വേയോട് മുന്‍ കൗണ്‍സിലര്‍ ഐപി ബിനു സംസാരിച്ചതിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണാം.