നിലമ്പൂര്‍| തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണമെന്നും തന്റെ കയ്യില്‍ അഞ്ചുപൈസ എടുക്കാനില്ലെന്നും പി.വി. അന്‍വര്‍. അതുകൊണ്ടുതന്നെ നിലമ്പൂരില്‍ മത്സരത്തിനില്ലെന്നും അന്‍വര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
”ആരെയും കണ്ടല്ല എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തില്‍നിന്ന് പിന്‍വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. അധികപ്രസംഗിയാണ് എന്നാണ് പറയുന്നത്. അധികപ്രസംഗം തുടരും.” – അന്‍വര്‍ പറഞ്ഞു.
യുഡിഎഫില്‍ ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിന്റെ മനസ്സിലുള്ളത് അറിയാനാണ് ചോദിച്ചത്. എന്നാല്‍ ”ബേപ്പൂരില്‍ മത്സരിച്ചുകൂടെ എന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. എന്നെ കൊന്നുകൊലവിളിക്കാനാണ് തീരുമാനം. ഒറ്റവ്യക്തിയാണ് ഇതിനു പിന്നില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അന്‍വര്‍ പറഞ്ഞു. അന്‍വറിനെ എതിര്‍ക്കുന്നത് വി.ഡി. സതീശനാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സിപിഎം സ്ഥാനാര്‍ഥി എം.സ്വരാജ് പിണറായിസത്തിന്റെ വക്താവാന്നെും പിണറായിസത്തെ താലോലിക്കുന്നതില്‍ സ്വരാജ് മുന്‍പന്തിയിലാണെന്നും – അന്‍വര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പിന്‍തുണയ്ക്കുന്നവര്‍ മനസാക്ഷിവോട്ട് ചെയ്യണമെന്നും അന്‍വര്‍ അഭ്യര്‍ത്ഥിച്ചു.