തിരുവനന്തപുരം | ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. നാല് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജി. പ്രിയങ്ക (എറണാകുളം), എം എസ് മാധവിക്കുട്ടി (പാലക്കാട്), ചേതന്‍ കുമാര്‍ മീന (കോട്ടയം), ഡോ. ദിനേശന്‍ ചെറുവാട്ട് (ഇടുക്കി) എന്നിവരെ പുതിയ ജില്ലാ കളക്ടര്‍മാരായി നിയമിച്ചു. ഷീബ ജോര്‍ജിനെ ആരോഗ്യ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായും, ബി അബ്ദുള്‍ നാസറിനെ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചു.
ഡോ. കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും, എസ് ഷാനവാസിനെ തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും, പഞ്ചായത്ത് ഡയറക്ടറുടെ അധിക ചുമതലയോടെയും നിയമിച്ചു.
ഡോ. എസ് ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു, തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി തുടരും. എ ഗീതയ്ക്ക് കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ഡയറക്ടറായും നിര്‍മ്മിതി കേന്ദ്ര ഡയറക്ടറായും അധിക ചുമതല നല്‍കി. ജെറോമിക് ജോര്‍ജിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായും നിയമിച്ചു. എന്‍ എസ് കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറായി ചുമതലയേല്‍ക്കും, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിക്കും.
കൃഷി വകുപ്പില്‍ വി വിഘ്നേശ്വരിയെ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പുതിയ ഡയറക്ടറാണ് ജോണ്‍ വി സാമുവല്‍. നിലവില്‍ ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ റസിഡന്റ് കമ്മീഷണറായ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
2023 ബാച്ച് ഐഎഎസ് ഓഫീസര്‍മാരെ സബ് കളക്ടര്‍മാരായി നിയമിക്കുകയും ചെയ്തു. അഞ്ജീത് സിംഗ്: ഒറ്റപ്പാലം, അതുല്‍ സാഗര്‍: മാനന്തവാടി, ആയുഷ് ഗോയല്‍: കോട്ടയം, ആര്യ വി എം: ദേവികുളം, എസ് ഗൗതം രാജ്: കോഴിക്കോട്, ഗ്രാന്ധേ സായ്കൃഷ്ണ: ഫോര്‍ട്ട് കൊച്ചി, സാക്ഷി മോഹന്‍: പെരിന്തല്‍മണ്ണ എന്നിങ്ങനെയാണ്
സബ് കളക്ടര്‍ നിയമനം.