ന്യൂഡല്‍ഹി | ആന്ധ്രപ്രദേശിലെ ചിറ്റൂരിനു സമീപം നടന്ന ‘യോഗാന്ധ്ര 2025’ പരിപാടിയില്‍ യോഗയില്‍ തല്‍പ്പരരായവരുടെ പങ്കാളിത്തത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 ലെ അന്താരാഷ്ട്ര യോഗാദിനത്തിന് (IDY) മുന്നോടിയായി ആന്ധ്രാപ്രദേശില്‍ ഒരുമാസം നീളുന്ന യോഗാചരണത്തിനു തുടക്കമിട്ടത്. പുലിഗുണ്ഡ് ട്വിന്‍ ഹില്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 2000-ത്തിലധികം പേരാണ് ഒത്തുചേര്‍ന്നത്.
”2025ലെ യോഗാദിനത്തോടുള്ള ആവേശം വര്‍ധിക്കുന്നതു കാണുന്നതില്‍ സന്തോഷമുണ്ട്. ആന്ധ്രയിലെ ജനങ്ങള്‍ യോഗയെ ജനപ്രിയമാക്കാന്‍ നടത്തുന്ന അഭിനന്ദനാര്‍ഹമായ ശ്രമമാണ് #Yogandhra2025. ജൂണ്‍ 21ന് ആന്ധ്രാപ്രദേശില്‍ യോഗാ ദിനം ആഘോഷിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു.
യോഗാദിനം ആഘോഷിക്കാനും യോഗ നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും ഞാന്‍ ഏവരോടും അഭ്യര്‍ഥിക്കുന്നു.” – ഇതാണ് പ്രധാനമന്ത്രി പങ്കിട്ടത്.