തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ സി വേണുഗോപാല്‍ അഭിപ്രായം പറഞ്ഞപ്പോള്‍ പ്രതിരോധിക്കാന്‍ വന്നത് മരുമകന്‍ മാത്രമാണെന്നും പാര്‍ട്ടിയില്‍ പിണറായി ഒറ്റപ്പെടുന്നൂവെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എം വി ഗോവിന്ദനോ എം എ ബേബിയോ പോലും പിണറായിക്ക് വേണ്ടി രംഗത്ത് വരുന്നില്ലെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.
യുഡിഎഫ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് നിലമ്പൂരില്‍ വിജയിക്കുമെന്നും യുഡിഎഫില്‍ തര്‍ക്കം എന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പി.വി. അന്‍വറിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആര്‍ക്കുവേണമെങ്കിലും മത്സരിക്കാനും മത്സരിക്കാതിരിക്കാനും സ്വതന്ത്ര്യമുണ്ടെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.