കൊച്ചി | ജൂലൈ 28 മുതല്‍ ആരംഭിക്കുന്ന ആഴ്ചയില്‍ അഞ്ച് കമ്പനികളുടെ ഐപിഒകളാണ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തുക. അടുത്ത ആഴ്ചത്തെ ലിസ്റ്റിംഗില്‍ സാവി ഇന്‍ഫ്ര & ലോജിസ്റ്റിക്സ്, സ്വസ്തിക കാസ്റ്റല്‍, മോണാര്‍ക്ക് സര്‍വേയേഴ്സ് & എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ്, ടിഎസ്സി ഇന്ത്യ, ജിഎന്‍ജി ഇലക്ട്രോണിക്സ്, ഇന്‍ഡിക്യൂബ് സ്പെയ്സസ്, ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്സ്, പട്ടേല്‍ കെം സ്പെഷ്യാലിറ്റീസ്, ശ്രീ റഫ്രിജറേഷന്‍സ്, സെല്ലോറാപ്പ് ഇന്‍ഡസ്ട്രീസ്, ശാന്തി ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്നിവ ഉള്‍പ്പെടുന്നു.
എന്‍എസ്ഡിഎല്ലിന്റെ 4,011.60 കോടി പ്രാരംഭ ഓഹരി വില്‍പ്പനയാണ് അടുത്ത ആഴ്ച സബ്സ്‌ക്രിപ്ഷനായി തുറക്കുന്ന ഏറ്റവും വലിയ പബ്ലിക് ഓഫര്‍. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ എന്‍എസ്ഡിഎല്‍ ഇന്ത്യയിലെ രണ്ടാമത്തെ പൊതു വ്യാപാര ഡിപ്പോസിറ്ററിയായി മാറും. സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് അഥവാ സിഡിഎസ്എല്‍ ആണ് 2017 ല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) അരങ്ങേറ്റം കുറിച്ചത്.
‘സിപി പ്ലസ്’ ബ്രാന്‍ഡിന് കീഴില്‍ വീഡിയോ സുരക്ഷയും നിരീക്ഷണ ഉല്‍പ്പന്നങ്ങളും നല്‍കുന്ന ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ്, ഐപിഒ വഴി 1,300 കോടി സമാഹരിക്കാന്‍ ശ്രമിക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ വീഡിയോ നിരീക്ഷണ വിഭാഗത്തില്‍ സിപി പ്ലസ് 20.8% വിപണി വിഹിതം കൈവശം വച്ചിട്ടുണ്ട്, കൂടാതെ വിവിധ ഉപഭോക്തൃ വിഭാഗങ്ങള്‍ക്ക് സേവനം നല്‍കുന്നു.
അടുത്ത ആഴ്ച വരാനിരിക്കുന്ന ഐപിഒകള്‍ താഴെ പറയുന്നു.
1 ) എന്‍എസ്ഡിഎല്‍ ഐപിഒ:
സബ്സ്‌ക്രിപ്ഷന്‍ തീയതികള്‍: ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 1 വരെ
പ്രൈസ് ബാന്‍ഡ്: ഒരു ഓഹരിക്ക് 760 മുതല്‍ 800 വരെ
ഇഷ്യൂ വലുപ്പം: 4,011.6 കോടി
ലിസ്റ്റിംഗ് തീയതി: ഓഗസ്റ്റ് 6
2 ) ശ്രീ ലോട്ടസ് ഡെവലപ്പേഴ്സ് ഐപിഒ
സബ്സ്‌ക്രിപ്ഷന്‍ തീയതികള്‍: ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 1 വരെ
പ്രൈസ് ബാന്‍ഡ്: ഒരു ഓഹരിക്ക് 140 രൂപാ മുതല്‍ 150 വരെ
ഇഷ്യൂ വലുപ്പം: 792 കോടി
3) M&B എഞ്ചിനീയറിംഗ് IPO
സബ്സ്‌ക്രിപ്ഷന്‍ തീയതികള്‍: ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 1 വരെ
പ്രൈസ് ബാന്‍ഡ്: ഒരു ഓഹരിക്ക് 366 രൂപാ മുതല്‍ രൂപാ 385 വരെ
ഇഷ്യൂ വലുപ്പം: 650 കോടി
ലിസ്റ്റിംഗ് തീയതി: ഓഗസ്റ്റ് 6
4) ലക്ഷ്മി ഇന്ത്യ ഫിനാന്‍സ് ഐപിഒ
സബ്സ്‌ക്രിപ്ഷന്‍ തീയതികള്‍: ജൂലൈ 29 മുതല്‍ ജൂലൈ 31 വരെ
പ്രൈസ് ബാന്‍ഡ്: ഒരു ഓഹരിക്ക് 150 രൂപാ മുതല്‍ 158 വരെ
ഇഷ്യൂ വലുപ്പം: 254.26 കോടി (പുതിയതായി 165.17 കോടി + 89.09 കോടി ഒഎഫ്എസ്)
ലിസ്റ്റിംഗ് തീയതി: ഓഗസ്റ്റ് 5
5) ആദിത്യ ഇന്‍ഫോടെക് ഐപിഒ
സബ്സ്‌ക്രിപ്ഷന്‍ തീയതികള്‍: ജൂലൈ 29 മുതല്‍ ജൂലൈ 31 വരെ
പ്രൈസ് ബാന്‍ഡ്: ഒരു ഓഹരിക്ക് 640 രൂപാ മുതല്‍ 675 വരെ
ഇഷ്യൂ വലുപ്പം: 1,300 കോടി (പുതിയതായി 500 കോടി + 800 കോടി വില്‍പ്പന ഓഫര്‍)
ലിസ്റ്റിംഗ് തീയതി: ഓഗസ്റ്റ് 5