ന്യൂഡല്‍ഹി: അശ്‌ളീല ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. ULLU, ALTT, Big Shots ആപ്പ്, Desiflix തുടങ്ങിയ ജനപ്രിയ പേരുകള്‍ ഉള്‍പ്പെടെ 25 OTT പ്ലാറ്റ്ഫോമുകളും ആപ്പുകളും നിരോധിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (MIB) ഉത്തരവിട്ടു.
ഇന്ത്യന്‍ സൈബര്‍ നിയമങ്ങളുടെയും മാധ്യമ നിയന്ത്രണങ്ങളെയും ലംഘിച്ച് ലൈംഗികത പ്രകടമാക്കുന്നതും ആക്ഷേപകരവുമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതുമായി കണ്ടെത്തിയ പ്ലാറ്റ്ഫോമുകളെയാണ് വിലക്കിയത്. 2000 ലെ ഐടി ആക്ടിലെ സെക്ഷന്‍ 67 & 67A – അശ്ലീലമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. 2023 ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 294 – അശ്ലീല പ്രവൃത്തികളും ഗാനങ്ങളും ശിക്ഷിക്കുന്നു. 1986 ലെ സ്ത്രീകളെ അസഭ്യമായി പ്രതിനിധീകരിക്കല്‍ (നിരോധന) നിയമത്തിലെ സെക്ഷന്‍ 4 – സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നത് നിയന്ത്രിക്കുന്നു.