ബാങ്കോക്ക് | തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് തായ്ലന്‍ഡിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെയാണ് മുന്നറിയിപ്പ്. കംബോഡിയയുമായുള്ള യുദ്ധസമാനസാഹചര്യത്തില്‍ 14 സാധാരണക്കാരും ഒരു തായ് സൈനികനും 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 46 പേര്‍ക്ക് പരിക്കേറ്റു. വിനോദസഞ്ചാരികളുടെ ആകര്‍ഷണങ്ങളായ ഉബോണ്‍ റാറ്റ്ചത്താനി, സുരിന്‍, സിസകെറ്റ്, ബുരിറാം, സാ കായോ, ചന്തബുരി, ട്രാറ്റ് എന്നിവ നിലവില്‍ സന്ദര്‍ശിക്കാന്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്ന് തായ്ലന്‍ഡ് ടൂറിസം അതോറിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം അതോറിറ്റി ഓഫ് തായ്ലന്‍ഡിന്റെ (TAT) അപ്ഡേറ്റുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും എംബസി ശുപാര്‍ശ ചെയ്തു.
ഉബോണ്‍ റാറ്റ്ചത്താനി, സുരിന്‍, സിസകെറ്റ്, ബുരിറാം, സാ കായോ, ചന്തബുരി, ട്രാറ്റ് എന്നീ ഏഴ് പ്രവിശ്യകളില്‍ നിന്ന് മാറിനില്‍ക്കാനാണ് ഇന്ത്യക്കാരോട് നിര്‍ദ്ദേശിക്കുന്നത്. ഫു ചോങ്-ന യോയി നാഷണല്‍ പാര്‍ക്ക്, പ്രസാത് ത മുയെന്‍ തോം, ഖാവോ ഫ്രാ വിഹാന്‍ നാഷണല്‍ പാര്‍ക്ക് തുടങ്ങിയ ജനപ്രിയ ടൂറിസ്റ്റ് സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ”തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തിക്കടുത്തുള്ള സാഹചര്യം കണക്കിലെടുത്ത്, തായ്ലന്‍ഡിലേക്കുള്ള എല്ലാ ഇന്ത്യന്‍ യാത്രക്കാരും ഠഅഠ ന്യൂസ്റൂം ഉള്‍പ്പെടെയുള്ള തായ് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. തായ്ലന്‍ഡ് ടൂറിസം അതോറിറ്റിയുടെ അഭിപ്രായത്തില്‍, ഇനിപ്പറയുന്ന ലിങ്കില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ഥലങ്ങള്‍ യാത്ര ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നില്ല.” – തായ്ലന്‍ഡിലെ ഇന്ത്യന്‍ എംബസി തല്‍ പോസ്റ്റ് ചെയ്തു.
കംബോഡിയന്‍ സൈന്യം BM-21 റോക്കറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായി തായ് സൈന്യം ആരോപിച്ചു. തായ്ലന്‍ഡ് കംബോഡിയയുടെ അംബാസഡറെ പുറത്താക്കുകയും ഫ്നോം പെന്‍ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തു. ദീര്‍ഘകാല അതിര്‍ത്തി തര്‍ക്കം നിലവിലിരിക്കെ, ഒരു കംബോഡിയന്‍ സൈനികന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് മെയ് മാസത്തില്‍ വീണ്ടും ഇരുരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.