ചെന്നൈ : സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പ്രതികരിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. വൃത്തികെട്ടതും പരിഹാസ്യവുമാണ് ആരോപണമെന്നും നിയമനടപടി സ്വീകരിക്കാന്‍ സൈബര്‍ ക്രൈം ഡിവിഷനെ സമീപിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു.
”എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്, പക്ഷേ ഞാന്‍ അവരോട് പറയുന്നു- ഇത് കഴിയട്ടെ. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ചെയ്യുന്നത്. അവര്‍ക്ക് കുറച്ച് നിമിഷങ്ങള്‍ പ്രശസ്തി മാത്രമേയുള്ളൂ, അവര്‍ അത് ആസ്വദിക്കട്ടെ. എന്നെ അറിയുന്ന ആര്‍ക്കും ഇത് കേട്ട് ചിരിക്കാന്‍ കഴിയും. എനിക്ക് എന്നെത്തന്നെ അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണത്തിന് എന്നെ വിഷമിപ്പിക്കാന്‍ കഴിയില്ല” – വിജയ് സേതുപതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അപവാദ പ്രചാരണങ്ങള്‍ നേരിടുന്നത് ഇതാദ്യമല്ലെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു: കഴിഞ്ഞ ഏഴ് വര്‍ഷമായി എല്ലാത്തരം കുശുകുശുപ്പ് പ്രചാരണങ്ങളും നേരിടുന്നതായും അത്തരം ടാര്‍ഗെറ്റിംഗ് ഇതുവരെ ബാധിച്ചിട്ടില്ലെന്നും വിവാദങ്ങളില്‍ തളരാതെ സത്യം ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നടന്‍ പറഞ്ഞു.
കോളിവുഡിലെ വ്യവസായ മാനദണ്ഡങ്ങളുടെ മറവില്‍ നടന്‍ നിര്‍ബന്ധിതവും ദുരുപയോഗപരവുമായ പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച്
രമ്യ മോഹന്‍ എന്ന സ്ത്രീ സോഷ്യല്‍ മീഡിയായ എക്‌സിലാണ് തന്റെ സുഹൃത്തിനെ നടന്‍ വിജയ് സേതുപതി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ചത്.