മെഡിക്കല്‍ കോളജ് | ശുദ്ധജല ടാങ്ക് സ്ഥാപിക്കാന്‍ പുലയനാര്‍കോട്ടയില്‍ ജല അതോറിറ്റി പദ്ധതി തയാറാക്കിയ സ്ഥലത്തെ 65 ല്‍ 23 സെന്റ് കൈയ്യേറി. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കലക്ടര്‍ക്കും പോലീസിനും ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കത്ത് നല്‍കി.
പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രി, ഡയബറ്റിക് സെന്റര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആര്‍സിസി പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രി വരുമ്പോള്‍ ഉണ്ടാകുന്ന ആവശ്യകതകള്‍ കൂടി കണക്കാക്കി 50 ലക്ഷം ലീറ്റര്‍ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കനാണ് ജല അതോറിറ്റി പദ്ധതി തയാറാക്കിയത്.
ഇതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ഭൂമി അഌന്നപ്പോഴാണ് 23 സെന്റ് കൈയ്യേറിയ വിവരം പുറത്തായത്. സ്വകാര്യ സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 22 നും കയ്യേറ്റം നടത്തിയെന്ന് ജല അതോറിറ്റി കലക്ടര്‍ക്കു നല്‍കിയ കത്തില്‍ പറയുന്നു. മെഡിക്കല്‍ കോളജ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പുലയനാര്‍ കോട്ടയില്‍ 5 ലക്ഷം ലീറ്റര്‍ ശേഷിയുള്ള ജലസംഭരണിയാണ് ഇപ്പോഴുള്ളത്. ഇതാകട്ടെ കാലപ്പഴക്കവും ചോര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. പരിസരപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നുമുണ്ട്. കൈയ്യേറ്റം ഒഴിപ്പിച്ച് പദ്ധതി നടപ്പാക്കാന്‍ വൈകുന്നത് ഈ മേഖലയിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമാക്കും.
Home TRIVANDRUM ഒരു കൂട്ടര്ഭൂമി കൈയ്യേറി, ടാങ്ക് സ്ഥാപിക്കല്‍ വൈകും, പുലയനാര്‍കോട്ട കുടിവെള്ള ക്ഷാമത്തിലേക്ക്