ചെന്നൈ | മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ കേഡര്‍ റൈറ്റ്സ് റിട്രീവല്‍ കമ്മിറ്റി ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സുമായുള്ള (എന്‍ഡിഎ) ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇന്ന് (വ്യാഴം) ചെന്നൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവും കമ്മിറ്റിയുടെ ഉപദേഷ്ടാവുമായ പന്‍രുട്ടി എസ് രാമചന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
”ഇനി മുതല്‍ കമ്മിറ്റി നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ (എന്‍ഡിഎ) ഭാഗമാകില്ല.” – രാമചന്ദ്രന് പറഞ്ഞു. സംസ്ഥാനവ്യാപകമായ പര്യടനം ആസൂത്രണം ചെയ്തിട്ടുണ്ട്. കമ്മിറ്റി മേധാവി ഒ. പനീര്‍സെല്‍വം ഉടന്‍ തന്നെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുമെന്നും രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ പുതിയ സഖ്യം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.