കോഴിക്കോട് | പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ 35 വയസ്സുള്ള യൂട്യൂബര്‍ മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിലായി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രതി മുഹമ്മദ് സാലിയെ കൊയിലാണ്ടി വിമാനത്താവളത്തില്‍ വെച്ച് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ‘ശാലു കിംഗ് മീഡിയ’, ‘ശാലു കിംഗ് വ്‌ലോഗ്‌സ്’, ‘ശാലു കിംഗ് ഫാമിലി’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സാലി കഴിഞ്ഞ ഏഴ് വര്‍ഷമായി ഓണ്‍ലൈനില്‍ സജീവമാണ്. ആദ്യ ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് സാലിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം ഇന്‍സ്റ്റാഗ്രാമിലൂടെയും സ്‌നാപ്ചാറ്റിലൂടെയും ആരംഭിച്ചതെന്നാണ് വിവരം. ആദ്യ വിവാഹത്തില്‍ മൂന്ന് കുട്ടികളുള്ള സാലി, വിവാഹ വാഗ്ദാനം നല്‍കിയാണ് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കൊയിലാണ്ടി ജെസിഎം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.