അരിയല്ലൂര്‍ (തമിഴ്‌നാട്) | ശൈവ സിദ്ധാന്തത്തിന്റെ തത്വങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ലോകത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മൂല്യങ്ങളാല്‍ നയിക്കപ്പെട്ട ചോള ഭരണാധികാരികള്‍ ശ്രീലങ്ക, മാലിദ്വീപ്, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ശൈവ കവി തിരുമൂലറിനെ ഉദ്ധരിച്ച് ”അന്‍ബേ ശിവം” (സ്‌നേഹമാണ് ശിവന്‍) എന്നും അദ്ദേഹം പറഞ്ഞു.

ചോള ചക്രവര്‍ത്തി രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രാര്‍ത്ഥനകള്‍ നടത്താന്‍ എത്തിയപ്പോഴാണ് സ്വീകരണയോഗത്തില്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തമിഴ്നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രവും മോദി സന്ദര്‍ശിച്ചു.

രണ്ട് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി എത്തിയത്. തിരുച്ചിറപ്പള്ളി ജില്ലയില്‍ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയില്‍ അദ്ദേഹത്തിന്റെ വരവ് കാണാന്‍ വന്‍ജനക്കൂട്ടം തടിച്ചുകൂടി. രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള ചരിത്രപരമായ സമുദ്ര പര്യവേഷണത്തിന്റെ 1,000 വര്‍ഷത്തെ അനുസ്മരണ ചടങ്ങിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇതിഹാസ ചക്രവര്‍ത്തിയോടുള്ള ആദരസൂചകമായി ഒരു സ്മാരക നാണയവും പ്രധാനമന്ത്രി
പുറത്തിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here