തിരുവനന്തപുരം | ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ ഒരുക്കുന്നു. സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകള്‍ നിര്‍മിക്കും. ആറെണ്ണത്തിന്റെ നിര്‍മാണത്തിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള ഹോസ്റ്റലുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും.

ഇടുക്കി ചെറുതോണി (12.10കോടി), വാഴത്തോപ്പ് (10.64 കോടി), ആലപ്പുഴ മാവേലിക്കര (12.28 കോടി), പടനാട് (12.27 കോടി), കണ്ണൂര്‍ മട്ടന്നൂര്‍ (14.44 കോടി), കോഴിക്കോട് (14.15 കോടി ), പത്തനംതിട്ട റാന്നി (10.10 കോടി), കോട്ടയം ഗാന്ധി നഗര്‍ (18.18 കോടി), തൃശൂര്‍ മുളംകുന്നത്തുകാവ് (13.65 കോടി), തിരുവനന്തപുരം ബാലരാമപുരം (2.19 കോടി) എന്നിവിടങ്ങളിലാണ് ഹോസ്റ്റലുകള്‍ ഒരുക്കുന്നത്. ആകെ 633 ബെഡുകളാണ് ഹോസ്റ്റലുകളിലുണ്ടാവുക.

120 കോടി രൂപ ചെലവിലാണ് ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നത്. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ എസ്. എ. എസ്. സി. ഐ ഫണ്ടില്‍ നിന്ന് വായ്പയായി നല്‍കുന്ന തുകയാണ് പദ്ധതിക്കായി വിനിയോഗിക്കുക. ആദ്യ ഗഡുവായി 79.20 കോടി രൂപ ലഭിച്ചു. ഇത്തരം ഒരു പദ്ധതിക്കായി രാജ്യത്ത് ആദ്യം ആവശ്യമുന്നയിച്ചത് കേരളമാണെന്ന് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ പറഞ്ഞു. ഏഴ് ഹോസ്റ്റലുകളുടെ നിര്‍മാണ ചുമതല ഹൗസിംഗ് ബോര്‍ഡിനും മൂന്നെണ്ണത്തിന്റെ ചുമതല വനിതാ വികസന കോര്‍പറേഷനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here