തിരുവനന്തപുരം | കേരളത്തില്‍ ഇന്നും ജൂലൈ 25 (വെള്ളി) നാളെയും ജൂലൈ 26 (ശനി) കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. കനത്ത മഴ (24 മണിക്കൂറില്‍ 7 സെന്റീമീറ്റര്‍ മുതല്‍ 11 സെന്റീമീറ്റര്‍ വരെ) മുതല്‍ അതിശക്തമായ മഴ (24 മണിക്കൂറില്‍ 12 സെന്റീമീറ്റര്‍ മുതല്‍ 20 സെന്റീമീറ്റര്‍ വരെ) വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഞായര്‍ മുതല്‍ ചൊവ്വ വരെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ കനത്ത മഴ (24 മണിക്കൂറില്‍ 7 സെന്റീമീറ്റര്‍ മുതല്‍ 11 സെന്റീമീറ്റര്‍ വരെ) പ്രതീക്ഷിക്കുന്നു.
ജില്ല തിരിച്ചുള്ള ഓറഞ്ച് മുന്നറിയിപ്പ് (കനത്തതോ അതിശക്തമായതോ ആയ മഴ): ജൂലൈ 25 (വെള്ളി): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി. ജൂലൈ 26 (ശനി): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്. ജില്ല തിരിച്ചുള്ള മഞ്ഞ മുന്നറിയിപ്പ് (കനത്ത മഴ): ജൂലൈ 25 (വെള്ളി): തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ജൂലൈ 26 (ശനി): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ജൂലൈ 27 (ഞായര്‍): എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ജൂലൈ 28 (തിങ്കള്‍): കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ജൂലൈ 29 (ചൊവ്വ): കണ്ണൂര്‍, കാസര്‍കോട്.