മലപ്പുറം | ദോഹയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. 175 യാത്രക്കാരും ഏഴ് കുട്ടികളും ജീവനക്കാരും ഉള്‍പ്പെടെ 188 പേരുമായി രാവിലെ 9.07 ന് പറന്നുയര്‍ന്ന IX 375 വിമാനമാണ് ക്യാബിന്‍ എയര്‍ കണ്ടീഷനിംഗ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ 11.12 ന് തിരിച്ചെത്തിയത്. ഔദ്യോഗികമായി അടിയന്തര സാഹചര്യമായി തരംതിരിച്ചിട്ടില്ലെങ്കിലും, സുരക്ഷാ നടപടിയുടെ ഭാഗമായി വിമാനം തിരിച്ചിറക്കിയെന്നാണ് കമ്പനി വിശദീകരണം. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. പകരം വിമാനം ക്രമീകരിച്ച് ഉച്ചയ്ക്ക് 2.16 ന് ദോഹയിലേക്ക് യാത്രക്കാരുമായി പുറപ്പെടുകയും ചെയ്തു.