ന്യൂഡല്‍ഹി | ചൈനയുടെ കിഴക്കന്‍ ഷാന്‍ഡോങ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന വെയ്ഫാങ്ങ് നഗരത്തിലെ ഒരു കെമിക്കല്‍ പ്ലാന്റില്‍ കനത്ത സ്‌ഫോടനം. 230-ലധികം അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തേക്ക് ഓടിയെത്തി. സ്‌ഫോടനത്തില്‍ മൈലുകള്‍ അകലെയുള്ള വീടുകളുടെ ജനാലകള്‍ പോലും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കീടനാശിനികളും മെഡിക്കല്‍ കെമിക്കലുകളും നിര്‍മ്മിക്കുന്നതിന് പേരുകേട്ട ഗാവോമി യൂഡാവോ കെമിക്കല്‍ കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. തീയും പുകയും മണിക്കൂറുകളോളം നീണ്ടുനിന്നു. ഏഴ് കിലോമീറ്ററിലധികം അകലെയാണ് താമസിക്കുന്നതെങ്കിലും തന്റെ വീട് കുലുങ്ങിയതായി ഒരു പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു.

തീ നിയന്ത്രിക്കാനും പടരുന്നത് തടയാനും 230-ലധികം അഗ്‌നിശമന സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്. ഇതുവരെ മരണ സംഖ്യയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടില്ല. സ്ഫോടനത്തിന്റെ കാരണം അധികൃതര്‍ അന്വേഷിച്ചുവരികയാണ്. ഈ ഫാക്ടറിയില്‍ പ്രധാനമായും കൃഷിക്കും ചികിത്സാരംഗത്തും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഉത്പാദിപ്പിക്കുന്നത്. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here