സ്വന്തം ഗെറ്റപ്പില്‍ ഇന്ന്‌ ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നായി മാറിക്കഴിഞ്ഞു ചെരുപ്പുകള്‍. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ വസ്‌ത്രങ്ങള്‍ എടുക്കുന്ന അതേ പ്രധാന്യത്തോടെ തന്നെയാണ്‌ ചെരുപ്പുകളും തെരഞ്ഞെടുക്കുന്നത്‌. ഇതിന്‌ പണം ഒരു പ്രശ്‌നമേ അല്ല. ലുക്കാണ്‌ പ്രധാന്യം എന്നാണ്‌ കോളേജ്‌ കുമാരന്‍മാരുടേയും കുമാരിമാരുടേയും പക്ഷം.

എന്തായാലും ആവശ്യക്കാര്‍ കൂടുന്നതോടൊപ്പം ചെരുപ്പകളിലെ വെറൈറ്റികളും കൂടുന്നുണ്ട്‌. ഇതിനായി നാട്ടില്‍കിട്ടുന്ന എല്ലാ വസ്‌തുക്കളും ഉപയോഗിക്കുന്നുണ്ടെന്നു തന്നെ പറയാം. പാളത്തൊപ്പിയുടെ കാലത്തുനിന്ന്‌്‌ ഇന്ന്‌ നാം എത്തിനില്‍ക്കുന്നത്‌ പാള ചെരുപ്പിലാണ്‌.

ദക്ഷിണേന്ത്യയില്‍ പരക്കെ ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത്‌ ഉണ്ടാക്കുന്നത്‌ അടയക്കാമരപാളയില്‍ നിന്ന്‌്‌ ചെരുപ്പുണ്ടാക്കിയാലോ? അലര്‍ജി പേടിച്ച്‌ ചെരുപ്പിടാതെ നടക്കുന്നവര്‍ക്കും ഈ വാര്‍ത്ത ഒരു ആശ്വാസമാകും.

തൃശൂര്‍ സ്വദേശിയായ കെ.എ.ജോസഫിന്റെ മള്‍ട്ടികെയര്‍ എന്ന കമ്പനിയാണ്‌ പാള ഉപയോഗിച്ച്‌ ചെരുപ്പുകള്‍ നിര്‍മിക്കുന്നത.്‌ കമ്പനി ഇത്‌ പരീക്ഷാര്‍ത്ഥം വിപണിയില്‍ ഇറക്കിയിട്ട്‌ രണ്ട്‌ വര്‍ഷം ആയെങ്കിലും മാര്‍ക്കറ്റിംഗ്‌ തുടങ്ങിയിട്ട്‌ ഏതാനും മാസങ്ങളെ ആയുള്ളൂ. ചെരുപ്പിന്റെ മുകള്‍ ഭാഗം മാത്രമാണ്‌ പാളകൊണ്ട്‌ നിര്‍മിച്ചിരിക്കുന്നത്‌. ബാക്കി ഭാഗം നിര്‍മിക്കാന്‍ റബ്ബര്‍ ഉപയോഗിച്ചിരിക്കുന്നു.

125 മുതല്‍ 375 രൂപവരെ വിലവരുന്ന ഈ ചെരുപ്പുകള്‍ നിലവില്‍ 4,000 ജോഡി വീതം വിറ്റുപോകുന്നു. എന്നാല്‍ ചെരുപ്പിന്റെ ആയുസ്സില്‍ കമ്പനി അത്ര ഉറപ്പ്‌ നല്‍കുന്നില്ല. മുറിയ്‌ക്കുള്ളില്‍ മാത്രം ഉപയോഗിച്ചാല്‍ സാധാരണ റബ്ബര്‍ ചെരുപ്പുകളുടെ അത്ര ആയുസ്സ്‌ എന്നുമാത്രമേ ഉറപ്പ്‌ നല്‍കുന്നുള്ളൂ. ഇനി ഈ ചെരുപ്പുകള്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമേ ഉള്ളൂ എന്ന ആശങ്ക വേണ്ട. പുരുഷകേസരികള്‍ക്കും പ്രൗഢിയോടെ ധരിക്കുവാനുള്ള പാളച്ചെരുപ്പും ഉണ്ട്‌.

ഗംഗ അന്തര്‍ജ്ജനം

LEAVE A REPLY

Please enter your comment!
Please enter your name here