പഴയകാല ഹിന്ദിസിനിമാ നടി മധുബാലയുടെ ലുക്കില്‍ ആടിപ്പാടുന്ന യുവതിയുടെ ടിക്ടോക് വീഡിയോ തരംഗമാകുന്നു.
പ്രിയങ്ക കണ്ട്വാളെന്ന യുവതിയാണ് മധുബാലയുടെ അതേലുക്ക് ഓര്മ്മപ്പെടുത്തുന്നത്്. മധുബാല അഭിനയിച്ച പ്രശസ്തമായ പാട്ടുകളാണ് ടിക്ടോക്കില്‍ പ്രിയങ്ക അനുകരിച്ചത്.
നിരവധി ആരാധകരുടെ പ്രശംസയാണ് യുവതിനേടുന്നതും. ടിക്ടോക് വീഡിയോകള്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് പുതിയ മധുബാലയെ നവമാധ്യമങ്ങളുടെ ശ്രദ്ധയില്‍പെടുന്നത്.