മുഖ്യാതിഥി ഗതാഗതക്കുരുക്കില്‍; ടൊവീനോയെ ‘പൊക്കാ’നായതിന്റെ സന്തോഷത്തില്‍ പോലീസുകാരന്‍

0

ഇഷ്ടതാരം ടൊവീനോയെ സ്വന്തം ബൈക്കിനു പിന്നിലിരുത്തി സഞ്ചരിക്കാന്‍ കഴിഞ്ഞതിന്റെ അമ്പരപ്പിലാണ് പോലീസ് ഓഫീസറായ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്പള്ളി വീട്ടില്‍ സുനില്‍കുമാര്‍.

ചൊവ്വാഴ്ച ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ മുഖ്യാതിഥിയായി എത്തേണ്ട ടൊവിനോ ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു.

വൈകിട്ട് ആറുമണിക്ക് നടക്കേണ്ട ചടങ്ങില്‍ ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടുമണിക്കൂറോളം ടൊവീനോയ്ക്കായി കാത്തിരുന്നു. ഇതിനിടയിലാണ് ബ്ലോക്കില്‍ പെട്ടുകിടക്കുന്ന വിവരം ടൊവീനോ പോലീസ് മേലധികാരിയെ അറിയിച്ചത്. ”’ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു…’ എന്നായിരുന്നു ടൊവിനോ പറഞ്ഞത്.

ഉടന്‍തന്നെ ഹൈക്കോടതിയില്‍ ഡ്യൂട്ടിചെയ്തിരുന്ന പോലീസ് ഓഫീസര്‍ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്പള്ളി വീട്ടില്‍ സുനില്‍കുമാറിനെ നിയോഗിക്കുകയായിരുന്നു. സുനില്‍കുമാറാകട്ടെ ടൊവീനോയുടെ കടുത്ത ആരാധകനും കൂടിയായിരുന്നു. താരത്തിനൊപ്പം സഞ്ചരിക്കാനായതിന്റെ അമ്പരപ്പ് മാറിട്ടില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here