പാക്കിസ്ഥാനിലെ ലാഹോറില്‍ നടന്ന ഒരു വിവാഹവാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചാണ് വധുവെത്തിയത്. വീഡിയോയും ചിത്രങ്ങളും നിമിഷങ്ങള്‍ക്കകം വാട്സാപിലുള്പ്പെടെ പ്രചരിച്ചുതുടങ്ങി.
വിവാഹം എങ്ങനെ വ്യത്യസ്ഥമാക്കാമെന്ന് കരുതിയല്ല, തക്കാളി ആഭരണങ്ങളാക്കിയതെന്ന് വധു പറഞ്ഞു.
ഇപ്പോള്‍ കപ്പലണ്ടിക്കും സ്വര്‍ണ്ണത്തിനും വിലയേറിയതാണ് ഇത്തരത്തില്‍ തക്കാളി കൊണ്ട് തയാറാക്കിയ മാല, കമ്മല്‍, വളകള്‍ തുടങ്ങിയ ആഭരണങ്ങള്‍ ധരിച്ച് വിവാഹ വേദിയില്‍ എത്താന്‍ കാരണമെന്ന് വിവാഹവേദിയിലിരുന്ന് ഒരു പ്രാദേശിക മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.