ഇന്നത്തെക്കാലത്ത് ആധുനിക സാങ്കേതികവിദ്യ എല്ലാറ്റിനും സഹായിയായി കൂടെയുണ്ടെന്ന് കരുതുന്നവര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ടെന്‍ഡുല്‍ക്കര്‍ പറയുന്നത് കേള്‍ക്കണം. മനുഷ്യരേക്കാള്‍ വലുതല്ല ഒരു ടെക്നോളിജയുമെന്നാണ് തന്റെ അനുഭവം വിവരിച്ചുകൊണ്ട് സച്ചിന് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
2020 ജനുവരിയില്‍ തനിക്കുണ്ടായ ഒരനുഭവം ഫെയ്സ്ബുക്കില്‍ വീഡിയോ സഹിതം പോസ്റ്റുചെയ്താണ് ഇക്കാര്യം സച്ചിന് പറയുന്നത്. ഗൂഗിള്‍ മാപ് അടക്കമുള്ള ടെക്നോളജിയുണ്ടായിട്ടും കാറില്‍ വഴിതെറ്റിയലഞ്ഞ സച്ചിനെ സഹായിച്ചത് ഒരു ഓട്ടോഡ്രൈവറാണെന്നും നിര്‍ണ്ണായകഘട്ടത്തില്‍ തുണയാകാന്‍ മനുഷ്യര്‍ക്ക് മാത്രമേ കഴിയൂവെന്നുമാണ് വീഡിയോയിലൂടെ സച്ചിന് പറയുന്നത്. ഹൈവേയിലേക്കുള്ള വഴി തെറ്റിയതോടെ മന്‍ഗേഷ് എന്ന ഓട്ടോഡ്രൈവര്‍ സച്ചിന് വഴികാട്ടിയായി മുന്നാലെ പോകുകയായിരുന്നു.