തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദര്‍ശനം നടത്തിയ വീഡിയോയും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ തരംഗമായി. തിരുപ്പതി വെങ്കിടേശ്വരക്ഷേത്ര ദര്‍ശനത്തിനുശേഷം ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്തശേഷമാണ് ഇരുവരും മടങ്ങിയത്. മടങ്ങിപ്പോകുമ്പോള്‍ വിഘ്‌നേഷിന്റെ കൈ വിടാതെ നയന്‍താര പിടിച്ചിരിക്കുന്ന ചിത്രവും വീഡിയോയുമാണ് പുറത്തായത്.

നയന്‍താരയും വിഘ്‌നേഷും തമ്മിലുളള വിവാഹം ഈ വര്‍ഷമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തിയത്.

നാലു വര്‍ഷത്തോളമായി നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇരുവരും ഇക്കാര്യത്തില്‍ മനസുതുറന്നിട്ടില്ല.

വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ൃസിനിമയിലെ നായികയായിരുന്നു നയന്‍താര. ഇതിനുശേഷമാണ് ഇവരും സൗഹൃദത്തിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here