കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിനെ ഇളക്കി മറിച്ച എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാണ് നടന്‍ സുരേഷ്‌ ഗോപി. വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എസ്. സുരേഷിനു വേണ്ടി പ്രചരണത്തിനിറങ്ങിയ സുരേഷ്‌ഗോപിക്ക് ഒരു വീട്ടമ്മ നല്‍കിയ മറുപടിയാണ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ഇടതുപക്ഷത്തിനേ വോട്ടുചെയ്യൂവെന്നും സാറിന്റെ സിനിമകള്‍ ഇഷ്ടമായതിനാല്‍ സുരേഷ്‌ഗോപി സ്ഥാനാര്‍ത്ഥിയാല്‍ വോട്ടുതരാമെന്നുമായിരുന്നു വീട്ടമ്മയുടെ മറുപടി. കിണഞ്ഞു പരിശ്രമിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ തന്നെ നിന്ന വീട്ടമ്മയുടെ വീഡിയോ ആരോ പകര്‍ത്തിയതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here