കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായകള്‍ വളഞ്ഞിട്ടു കടിച്ചു, ഭോപ്പാലിലേത് ദാരുണ ദൃശ്യങ്ങള്‍

തെരുവുനായ്ക്കളുടെ വളഞ്ഞാക്രമണത്തില്‍ നാലു വയസ്സുകാരിക്കു ഗുരുതരപരിക്ക്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ശനിയാഴ്ച വൈകുന്നേരം ദാരുണമായ സംഭവം അരങ്ങേറിയത്. നായ്ക്കളുടെ വളഞ്ഞിട്ടുള്ള കടിക്കു ഇരയായ പെണ്‍കുട്ടിയെ ഓടിയെത്തിയ വഴിയാത്രക്കാരന്‍ രക്ഷിച്ച സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

വീട്ടിനു മുന്നില്‍ കളിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെ നായകള്‍ വളഞ്ഞത്. തെരുവു നായ്ക്കളെ കണ്ട് ഓടിയപെണ്‍കുട്ടിയുടെ പിന്നാലെ അവ കൂടുകയായിരുന്നു.

Horrific! Stray dogs mauled a 4 year old girl in Bhopal. The child has been hospitalized with severe injuries.

LEAVE A REPLY

Please enter your comment!
Please enter your name here