ആയിരത്തോളം കാണികള്‍ക്കു മുമ്പില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടെ സ്പാനിഷ് ഗായികയ്ക്ക് ദാരുണാന്ത്യം. സ്‌റ്റേജിലെ വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഉപകരണം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് സ്പാനിഷ് പോപ്പ് ഗായിക ജോവാന സൈന്‍സ് ഗാര്‍സിയ
മരണപ്പെട്ടത്. മുപ്പതുവയസായിരുന്നു ജോവാനയ്ക്ക്. ബോധരഹിതയായി വീണ ഗാര്‍സിയയെ പെട്ടന്ന് ആശുപത്രില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാലു ദിവസമായി ലാസ് ബെര്‍ലാനാസിലെ അവില പ്രവിശ്യയില്‍ നടന്നുവരുന്ന വിനോദ പരിപാടിക്കിടെയാണ് അപകടം. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഉപകരണം പൊട്ടിത്തെറിച്ചത്.
അപകട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here