അപ്രതീക്ഷിത കഥകളുമായെത്തി തിയറ്ററില്‍ വിജയംകൊയ്ത സംവിധായകനാണ് ഒമര്‍ലുലു. ഹാപ്പിവെഡ്ഡിംങ്ങില്‍ തുടങ്ങി അഡാറ്‌ലൗവില്‍ എത്തിനില്‍ക്കുന്ന ഒമര്‍ലുലുവിന് തന്റെ ചെറിയ ചിത്രങ്ങള്‍ക്ക് സ്വയം മാര്‍ക്കറ്റ് ഒരുക്കാനും വാര്‍ത്തകളിലിടം പിടിപ്പിക്കാനും നന്നായി അറിയുകയും ചെയ്യാം.

പുതുമുഖങ്ങളെ മാത്രം സഹകരിപ്പിച്ച് ‘റിസ്‌കി’ പാതയിലൂടെയാണ് അദ്ദേഹം ഓരോ ചിത്രം പൂര്‍ത്തീകരിക്കുന്നതും് പുതുമുഖം അരുണിനെ നായകനാക്കി ഒമര്‍ലുലു ഒരുക്കുന്ന ചിത്രം ‘ധമാക്ക’ നിരന്തരം വാര്‍ത്തകളില്‍ നിറയുന്നതും ഒമര്‍ലുലുവിന്റെ പരിശ്രമം കൊണ്ടുമാത്രമാണ്.

ആഗസ്റ്റ് മാസം ചിത്രീകരണം ആരംഭിച്ചതുമുതല്‍ രസകരമായ ലൊക്കേഷന്‍ വിഡിയോകള്‍ ഒമര്‍ ലുലു പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗിനിടെയിലെ വേറൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. സിനിമയിലെ നായകനായ അരുണ്‍ കുമാര്‍ നായികയായ നിക്കിയെ എടുത്ത് പൊക്കി കറങ്ങുന്നതാണ് വീഡിയോയില്‍. വട്ടംചുറ്റിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here