യുവനടി നൂറിന് ഷെരീഫ് മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കൈയേറ്റ ശ്രമം നടന്നതായും മൂക്കിന് പരിക്കേറ്റതായും വാര്‍ത്തകള്‍ പരന്നിരുന്നു.
സംഘാടകര്‍ക്കെതിരേ നടി പരാതിപ്പെടുമെന്നും ചാനലുകള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ സംഭവത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൈയേറ്റശ്രമമല്ല ഉണ്ടായതെന്ന് തെളിഞ്ഞിരിക്കയാണ്.
തിക്കുംതിരക്കും കൂടിയതോടെ നൂറിന് സെക്യൂരിറ്റി ഒരുക്കാനെത്തിയ ജീവനക്കാരന്റെ തെറിച്ചുവീഴുന്നതും നൂറിന്റെ മൂക്കില്‍ അയാളുടെ തല ഇടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ തെളിയുന്നത്. ഇതോടെ നടി ആക്രമിക്കപ്പെട്ടു എന്ന തരത്തില്‍ മഞ്ചേരി നിവാസികള്‍ക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും തെളിഞ്ഞു.