ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് വീണ്ടും വിവാദം. കുട്ടികളെപോലും പീഡിപ്പിക്കുന്നെന്നാണ് സ്വാമിയുടെ മുന്‍ ശിഷ്യയും കനേഡിയന്‍ സ്വദേശിയുമായ സാറാ സ്റ്റെഫാനി ലാന്‍ഡറി ആരോപിക്കുന്നത്. നിത്യാനന്ദയ്ക്കു എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്നത് നടി രഞ്ജിതയാണെന്നും അവര്‍ പറയുന്നു.

ഏഴുകൊല്ലത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായി കഴിഞ്ഞയാളാണ് സാറ. അക്കാലത്ത് ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തില്‍ സാറ അറിയപ്പെട്ടിരുന്നത്. സാറാ സ്റ്റെഫാനി ലാന്‍ഡറിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിത്യാനന്ദ മുമ്പും ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here