നിവിന്‍പോളി ‘മൂത്തോന്‍’ ആയതിങ്ങനെ…

0
2

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം മൂത്തോന്‍. പ്രമേയം തെരഞ്ഞെടുത്തതിലെ വ്യത്യസ്തയും ധൈര്യവും താരങ്ങളുടെ പ്രകടനവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. നിരൂപകപ്രശംസയ്‌ക്കൊപ്പം പതിവ്‌നായകക്കുപ്പായത്തില്‍നിന്ന് നിവിന്‍പോളിയെ മികച്ച അഭിനേതാവാക്കി ഉയര്‍ത്തുന്ന ചിത്രമാണ് മൂത്തോന്‍.

ലക്ഷദ്വീപുകാരനായ ഒരാള്‍ തന്റെ സഹോദരനെ തേടി മുംബൈയിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ടൊറന്റോ, മുംബൈ ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു സിനിമ റിലീസ് ചെയ്തത്.

ഇതിനിടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കഥാപാത്രമായി മാറാന്‍ നിവിന്‍ പോളി നടത്തുന്ന മുന്നൊരുക്കങ്ങളാണ് വീഡിയോയിലുള്ളത്. കാതുകുത്തുന്നതടക്കം നിരവധി കടമ്പകളാണ് നിവിന്‍ കഥാപാത്രത്തിനുവേണ്ടി ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here