വാര്‍ത്താശേഖരണത്തിനിടെ മാനസികമായി തളര്‍ന്നുപോകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. പ്രളയക്കെടുതിയിലായ ഇടങ്ങളിലൊക്കെയും ഓടിയെത്തി സ്ഥിതിഗതികള്‍ തല്‍സമയം കൈമാറുന്നതിനിടെ അവര്‍ കണ്ട ഓരോ ദുരന്തക്കാഴ്ചകളും ഉള്ളുലയ്ക്കുന്നതായിരുന്നു.

സര്‍വ്വതും നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്കൊപ്പം ആ സാഹചര്യം വിവരിക്കാനാകാതെ വിങ്ങിപ്പൊട്ടുന്ന മാധ്യമപ്രവര്‍ത്തകരുടെ ചെറിയൊരു വീഡിയോയാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്.

വയനാട്ടിലെ മേപ്പാടി, പുത്തുമല, മലപ്പുറത്തെ കവളപ്പാറ എന്നിവിടങ്ങിളാണ് നിരവധി ജീവനുകളെ മണ്ണിനടിയിലാക്കിയ വലിയ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ സംഭവിച്ചത്. അവിടെയെത്തിയ ദൃശ്യമാധ്യമപ്രവര്‍ത്തകരാണ് സംഭവം വിവരിക്കാനാകെ വിതുമ്പിപ്പോയത്. ഈ ദൃശ്യങ്ങള്‍ കാണുന്നവരെപോലും കണ്ണീരണിയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here