ഹോംലി മീല്‍സ് എന്ന ചിത്രത്തിനുശേഷം വിപിന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വട്ടമേശസമ്മേളനം. സന്തോഷ് പണ്ഡിറ്റ് ശൈലി കടംകൊണ്ട് നെഗറ്റീവ് പ്രചരണതന്ത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പയറ്റുന്നത്. ‘ഏറ്റവും മോശപ്പെട്ടത്’ എന്നതാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ തന്നെ മുന്നോട്ടുവയ്ക്കുന്ന ആശയം. നടി മറീന മൈക്കിള്‍ നിര്‍മ്മാതാവിനെതിരേ പൊട്ടിത്തെറിക്കുന്നൂവെന്ന മട്ടില്‍ വാര്‍ത്തകള്‍ വരുന്നതും ഈ പ്രചരണതന്ത്രമാണെന്നാണ് ആരോപണം.

ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ആണ് തനിക്കു മോശം അനുഭവം ഉണ്ടായതെന്ന് നടി വെളിപ്പെടുത്തിയെന്നാണ് വാര്‍ത്തകള്‍. ” വട്ടമേശ സമ്മേളനം എന്ന സിനിമയുടെ പേര് കേട്ടപ്പോഴേ തനിക്കു ഒരു നെഗറ്റീവ് ഫീല്‍ തോന്നിയിരുന്നു. അവര്‍ ഒരഞ്ചാറു പേര് ഉണ്ടായിരുന്നു എന്നും താന്‍ അവരുടെ മുന്നില്‍ നിസ്സഹായ ആയിരുന്നു. എന്താ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയില്‍ ആയി. വിപിന്‍ ആറ്റ്‌ലിയുടെ സിനിമ ആണല്ലോയെന്നു കരുതിയാണ് ചിത്രത്തിലേക്ക് ചെല്ലുന്നത്.

ഒരുപാട് ആര്‍ട്ടിസ്റ്റുകളും കാരവാന് മുതല്‍ സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ നല്ലതൊന്നും അവര്‍ക്കു വേണ്ട എന്നതായിരുന്നു പെര്‍ഫോമന്‍സിന്റെ കാര്യത്തിലെ നിലപാട്. നന്നായി എന്തെങ്കിലും ചെയ്താല്‍ അപ്പോള്‍ കട്ട് ചെയ്യുകയും മോശമായിട്ടു ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു എന്നും ഈ നടി തുറന്നു പറയുന്നുണ്ട്.

എന്നാല്‍ നിര്‍മ്മാതാവ് വിപിന്‍ ആറ്റ്‌ലിയുമായി വഴക്കുണ്ടാക്കിയാണ് താന്‍ അഭിനയിച്ച ഈ ആന്തോളജി ചിത്രത്തിലെ ഭാഗത്തിന്റെ പേര് പ്ര്‍ര്‍ എന്ന് ആക്കിയത് എന്നും മറീന പറഞ്ഞു. ഇനി തന്റെ ചിത്രങ്ങളെ കുറിച്ചോ താന്‍ ഇതില്‍ അഭിനയിച്ച ഭാഗത്തിന്റെ പേരോ ചോദിക്കുമ്പോള്‍ താന്‍ എങ്ങനെ ആണ് പ്ര്‍ര്‍ എന്ന് പറയുക എന്നും ഈ നടി ചോദിക്കുന്നു.

ഇത്രയും തുക മുടക്കി ഒരു ചിത്രം എടുത്തു അത് ഓടരുത് എന്ന് ആഗ്രഹിക്കുന്ന ഒരു നിര്‍മ്മാതാവിനെ താന്‍ ആദ്യമായി കാണുകയാണ് എന്നും ഈ നടി പറഞ്ഞു. ദീപാവലിക്ക് മുന്നോടിയായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ വിധി റിലീസ് ചെയ്തുകഴിഞ്ഞാലേ അറിയാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here