മലയാളത്തില്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ പടമെന്ന അവകാശവാദവുമായി എത്തുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസിനു മുന്നോടിയായി വ്യത്യസ്തമായ പ്രചരണ പരിപാടികളാണ് അണിയറക്കാര്‍ അവതരിപ്പിക്കുന്നത്.
മാമാങ്കം മൊബൈല്‍ ഗെയിമാണ് മമ്മൂട്ടി പുറത്തിറക്കിയത്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യമെന്ന് ലോഞ്ചിംഗ് നിര്‍വഹിച്ച് കൊണ്ട് മമ്മൂട്ടി പറഞ്ഞത്. ഗെയിം കളിച്ച് വിജയിക്കുന്നവര്‍ക്ക് സമ്മാനവും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.
കാവ്യ ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്തമാസം 21-നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.