നൊമ്പരപ്പെടുത്തി കൃതിയുടെ വിവാഹ വീഡിയോ

0
29

ഭര്‍ത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കൃതിയെന്ന യുവതിയുടെ വിവാഹ വീഡിയോ കാണുന്നവരുടെ ഹൃദയം വിങ്ങുമെന്നുറപ്പാണ്. രണ്ടാംവിവാഹവേദിയില്‍ സന്തോഷവതിയായി നില്‍ക്കുന്ന കൃതിയെയും ഭര്‍ത്താവ് വൈശാഖിനേയും കാണാം. മാസങ്ങള്‍ക്കിപ്പുറം വൈശാഖിന്റെ ക്രൂരതയ്ക്കിരയായി കൃതി മരണപ്പെട്ടെന്ന യാഥാര്‍ത്ഥ്യമാണ് ഏവരെയും നൊമ്പരപ്പെടുത്തുന്നത്.

കൊല്ലം കുണ്ടറ സ്വദേശിനിയായ കൃതിയുടെ രണ്ടാംവിവാഹമായിരുന്നു. വൈശാഖിന്റേത് ആദ്യത്തേതും.

പണം മാത്രം ലക്ഷ്യമിട്ടാണ് വൈശാഖ് വിവാഹത്തിനു മുതിര്‍ന്നതെന്ന് കൃതിയുടെ മരണം തെളിയിക്കുന്നു. 25 ലക്ഷത്തിലധികംരൂപ കൃതിയുടെ മാതാപിതാക്കളില്‍നിന്നും വിവാഹശേഷവും സ്വന്തമാക്കിയിട്ടും വീടിന്റെ ആധാരം പണയംവയ്ക്കാന്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് വൈശാഖ് കൃതിയെ കൊലപ്പെടുത്തിയത്.
കൃതിയുടെ ആദ്യവിവാഹത്തില്‍ ഒരു മകളുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വൈശാഖുമൊത്തുള്ള വിവാഹം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here