നടന്‍ ജയസൂര്യയുടെ 41-ാം പിറന്നാള്‍ ദിനത്തില്‍ ഒരു ആരാധകന്‍ സമ്മാനിച്ച വീഡിയോകണ്ട് ഞെട്ടിയത് സാക്ഷാല്‍ ജയസൂര്യതന്നെയാണ്.

ജയസൂര്യയുടെ സിനിമകളിലെ വ്യത്യസ്ത രംഗങ്ങളും അഭിമുഖങ്ങളുമൊക്കെ കൂട്ടിയോജിപ്പിച്ച് വീഡിയോ തയ്യാറാക്കിയ ആ എഡിറ്റര്‍ക്ക് സിനിമയിലേക്കുള്ള വഴി തെളിച്ചാണ് ജയസൂര്യ ‘പകരം വീട്ടിയത്’.

‘ഇത്രയും ഗംഭീരമായ പിനറ്റാള്‍ സമ്മാനം നല്‍കിയതിനു ഒരു പാട് നന്ദി’ എന്നുകുറിച്ചു കൊണ്ട് ജയസൂര്യ തന്നെ ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ലിന്റോ കുര്യനെന്ന യുവാവാണ് ഈ വീഡിയോ തയ്യാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here