പോത്തിനെ പിടിക്കാന്‍ കാമറാമാന്റെ നെട്ടോട്ടം; ജെല്ലിക്കെട്ട് മേക്കിങ്ങ് വീഡിയോ

0

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലികെട്ട് രാജ്യാന്തരമേളകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്. സാധാരണ മലയാള സിനിമാ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന ലിജോ ജോസിന്റെ
മികച്ച സിനിമകളിലൊന്നായി മാറുകയാണ് ജെല്ലിക്കെട്ട്.

ദൃശ്യങ്ങള്‍ കൊണ്ടുമാത്രം കഥപറയുന്ന ടെക്‌നിക്കിനുപിന്നില്‍ അണിയറപ്രവര്‍ത്തകരുടെ കഷ്ടപ്പാടിന്റെ കഥകളാണ് പുറത്തുവരുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.

ചിത്രത്തിന് വേണ്ടി ഗിരീഷ് ഒറ്റ ഷോട്ടില്‍ ഒരുക്കിയ ഒരു വലിയ സീനിന്റെ മേക്കിങ് വീഡിയോയാണ് യുട്യൂബില്‍ പുറത്തുവിട്ടിരിക്കുന്നത്. കാമറാമാന്റെ നെട്ടോട്ടമാണ് വീഡിയോയുടെ ഹൈലൈറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here