മലയാളത്തില്‍ സംവിധാകക്കുപ്പായത്തില്‍ വേറിട്ട വ്യക്തിത്വം പതിപ്പിച്ച ചിത്രങ്ങളുമായി ഞെട്ടിപ്പിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. നായകന്‍ എന്ന ചിത്രത്തില്‍ തുടങ്ങി അമേന്‍ മുതല്‍ തിയറ്റര്‍ വിജയങ്ങളുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ സംവിധാകനാണ് അദ്ദേഹം.

ലിജോയുടെ പുതിയ ചിത്രം ജെല്ലിക്കെട്ട് ഇന്ന് തിയറ്ററുകളിലെത്തി. വിരണ്ടോടുന്ന പോത്തിനു പിന്നാലെ ഒരു ഗ്രാമം മുഴുവന്‍ ഓടിക്കിതയ്ക്കുന്ന കഥയാണ് കാമറയില്‍ പതിപ്പിച്ചിരിക്കുന്നത്.

യുട്യൂബില്‍ ചിത്രം ചിത്രീകരിക്കുന്ന വിഡിയോദൃശ്യങ്ങള്‍ വന്നിട്ടുമുണ്ട്. കിണറ്റിനുള്ളിലേക്ക് കാമറായും കാമറാമാനും ഒരുമിച്ചിറങ്ങുന്ന രംഗങ്ങളും ഈ വീഡിയോയിലുണ്ട്. ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രത്തില്‍ ‘അങ്ങനെയെങ്കില്‍ കാമറായും വെള്ളത്തില്‍ ചാടട്ടെയെന്ന്’ ശ്രീനിവാസന്റെ കഥാപത്രം പറഞ്ഞകാര്യം യാഥാര്‍ത്ഥ്യമായിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here