ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരുകാലത്ത് തരംഗം തീര്‍ത്ത് മറഞ്ഞുപോയ നടിയാണ് സില്‍ക്ക് സ്മിത. സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയും വമ്പന്ഹിറ്റാകുകയും ചെയ്തു. അണിയറയില്‍ വീണ്ടും സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നുമുണ്ട്.
ഇതിനിടയിലാണ് സ്മിതയുടെ ആദ്യകാല ലുക്ക് ഓര്‍മ്മപ്പെടുത്തുന്ന ഒരു മുഖം നവമാധ്യമങ്ങളുടെ ശ്രദ്ധയില്‍പെടുന്നത്. ഫോട്ടോയും വീഡിയോയും തരംഗമാകുന്നുണ്ടെങ്കിലും യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അജ്ഞാതയായ സ്മിതയെ തപ്പിനടപ്പാണ് സോഷ്യല്‍മീഡിയ.