‘ചിരി’കൊണ്ട് ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് ജെനീലിയ ഡിസൂസ. ബോയ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജെനീലിയുടെ ഭര്‍ത്താവ് ബോളിവുഡ് താരം റിതേഷ് ദേശ്മുഖാണ്.

മുംബൈയില്‍ നടന്ന ഐഫ പുരസ്‌കാരവിതരണച്ചടങ്ങിനെത്തിയ നടി പ്രീതി സിന്റ, റിതേഷ് ദേശ്മുഖിനോട് ഇത്തിരി വര്‍ത്തമാനം പറഞ്ഞ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളിലെ കൗതുകക്കാഴ്ച. തൊട്ടടുത്ത് നില്‍ക്കുന്ന റിതേഷിന്റെ ഭാര്യ ജെനീലിയ ഡിസൂസയുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങളാണ് ദൃശ്യത്തെ വൈറലാക്കിയത്.

പഴയചിരിയൊക്കെ ഇടയ്ക്കിടെ മുഖത്ത് വിടരുന്നുണ്ടെങ്കിലും പ്രീതിയോടു കാട്ടിയ പ്രീതിയില്‍ ദേശ്മുഖിനെ അതൃപ്തിയോടെ നോക്കുന്നുണ്ട് ജെനീലിയ. വീഡിയോ സാമൂഹികമാധ്യമങ്ങള്‍ ആഘോഷമാക്കിയതോടെ ദേശ്മുഖ് തന്നെ ട്വിറ്ററില്‍ പ്രതികരിച്ചു. ‘ദ്വേഷ്യപ്പെട്ടിരിക്കുന്ന ഓരോ സ്ത്രീക്കും പിന്നില്‍ ഒരു പുരുഷനുണ്ടാകു’മെന്നാണ് ദേശ്മുഖ് കുറിച്ചത്.

എന്നാല്‍ ജെനീലിയയുടെ മറുപടിയിലും അതേ അതൃപ്തി തെളിഞ്ഞു. ‘ സാധാരണയായി ഭര്‍ത്താവ് എന്തുപറയുന്നൂവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ അങ്ങനെ ചെയ്തൂവെങ്കില്‍ അതിനര്‍ത്ഥം അദ്ദേഹത്തിന് തെറ്റുപറ്റിയെന്നാണ്” – ജെനീലയുടെ പ്രതികരണത്തിനു പിന്നാലെ ഇനി പ്രീതി സിന്റയുടെ പ്രതികരണമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് കുടുംബംകലക്കികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here