ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്ന ഫണ്ട് ഓഡിറ്റിങ്ങിനുവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ഫിറോസിനെതിരേ പരാതി നല്‍കുമെന്ന് യുവതി.

വിമര്‍ശിക്കുന്നത് മാന്യതയുള്ളവരായാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും പറഞ്ഞ് സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ ഇട്ട വീഡിയോയിലാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ളത്.

‘സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും’ ആരുടേയും പേരുവ്യക്തമാക്കാതെ ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്.

ഇതിനുമറുപടിയുമായാണ് യുവതി തിരികെ ഫെയ്‌സ്ബുക്ക് ലൈവില്‍ നിലപാട് അറിയിച്ചത്. താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്‍മമരത്തിന് യോജിച്ചതല്ല വിഡിയോയിലുള്ള വാക്കുകളെന്നും യുവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here